ഫാർമാഫെഡ് തിരുവനന്തപുരം ജില്ല സമ്മേളനം
text_fieldsതിരുവനന്തപുരം: ഫാർമാഫെഡ് തിരുവനന്തപുരം ജില്ല സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഫാർമസിസ്റ്റ് മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. അയോഗ്യരായ ആളുകൾ മരുന്നുകൾ കൈകാര്യം ചെയ്യുന്ന വിഷയം ഗൗരവപൂർവ്വം കാണേണ്ടതും വേണ്ടപ്പെട്ട അധികാരികൾ ശക്തമായ ഇടപെടൽ സ്വീകരിക്കുകയും ചെയ്യണം.
മിനിമം വേതനം ഉറപ്പ് വരുത്തി ഫാർമസിസ്റ്റ്കൾ ജോലി ചെയ്യണം, കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണം, രാജ്യത്ത് ആരോഗ്യമേഖലയിലെ കുത്തക കമ്പനികളുടെ കടന്നുകയറ്റം, മരുന്ന് വിതരണം, അതിൻ്റെ വില കമ്പനികൾക്ക് തീരുമാനിക്കാനുള്ള അധികാരം, ഇവയെല്ലാം ഇന്ന് പൊതുജനം നേരിടുന്ന വലിയ ഭീഷണിയാണ് എന്ന് കെ.എസ്. സുനിൽകുമാർ അഭിപ്രായപെട്ടു.
ആരോഗ്യ മേഖലയിൽ കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കുക, മിനിമം വേതനം 25,000 രൂപയാക്കുക, ഫാം ഡികാർക്ക് തസ്തികകൾ കൊണ്ടുവരിക, പ്രഫസർ തസ്തിക എക്സാം വേഗത്തിൽ ആക്കുക, മെഡിക്കൽ ഷോപ്പുകളിൽ മുഴുവൻ സമയവും ഫാർമസിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
ജി. അരുണിമയെ പ്രസിഡന്റായും എം.എസ്. പോൾ രാജിനെ സെക്രട്ടറിയായും വി.എസ്. സന്ധ്യയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.