ട്രാഫിക് നിയമലംഘകരെ ‘പറന്ന് പിടിക്കാന്‍’ പൊലീസ് ഡ്രോൺ
text_fieldsതിരുവനന്തപുരം: നഗരത്തിലെ ഗതാഗത നിയമലംഘകരെയും കുറ്റവാളികളെയും പറന്നു പിടിക്കാൻ സിറ്റി പൊലീസ്. പൊലീസിന്റെ ഡ്രോൺ ഫോറൻസിക് യൂനിറ്റിന്റെ ഭാഗമായ ഡ്രോണിന്റെ പ്രവർത്തനം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റിൽ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം അറിയിച്ചു. ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ഡ്രോൺ നിരീക്ഷണം നടത്തും. ബൈക്ക് റേസിങ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പർ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ ഒപ്പിയെടുക്കും.
നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും. സീബ്രാ ലൈനുകളിൽ വാഹനം നിർത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസ്സം സൃഷ്ടിച്ച് വാഹന പാർക്കിങ് നടത്തുന്നവരെയും ഡ്രോൺ തിരിച്ചറിയും. ഇതിലെ അള്‍ട്രാസൂം കാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വിഡിയോകളും ഒപ്പിയെടുക്കും. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശകാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കും. സമരങ്ങളും ജാഥകളും ഉണ്ടാകുമ്പോൾ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാനും ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.