പോത്തൻകോട് കൊലപാതകം: പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്, പൊലീസ് ക്രൂരമായി മർദിച്ചെന്ന് പ്രതികൾ
text_fieldsപോത്തൻകോട്: പോത്തൻകോട് കല്ലൂരിൽ സുധീഷ് വധക്കേസിലെ മുഴുവൻ പ്രതികളെയും െപാലീസ് കസ്റ്റഡിയിൽ വാങ്ങി. കൊലപാതകം നടന്ന കല്ലൂർ പാണൻവിളയിലെ വീട്ടിലും കൊലപാതകത്തിന് ശേഷം കാൽ വെട്ടിയെടുത്തെറിഞ്ഞ കല്ലൂർ ജങ്ഷനിലും തെളിവെടുപ്പ് നടത്തി.
മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി, ഗുണ്ടാത്തലവനായ അഴൂർ സ്വദേശി ഒട്ടകം രാജേഷ്, ചെമ്പകമംഗലം മുട്ടായി ശ്യാം, ശാസ്തവട്ടം സ്വദേശികളായ മൊട്ട നിധീഷ്, നന്ദീഷ്, കണിയാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ രഞ്ജിത്, വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ, വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിൻ, കന്യാകുളങ്ങര കുനൂർ സ്വദേശി സൂരജ്, മംഗലപുരം സ്വദേശികളായ ജിഷ്ണു, നന്ദു എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച സമയം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വലിയ സുരക്ഷാസംവിധാനത്തോടുകൂടിയാണ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചത്.
െപാലീസിെൻറകസ്റ്റഡി അപേക്ഷ പരിഗണിച്ച ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
തങ്ങളെ െപാലീസ് ക്രൂരമായി മർദിച്ചതായി പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. എന്നാൽ പരിശോധനയിൽ പ്രതികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തി.
കൊലപാതകത്തിന് മുമ്പ് പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ, പരിശീലനം നടത്തിയ സ്ഥലം, ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തുമെന്ന് െപാലീസ് പറഞ്ഞു. കഴിഞ്ഞ പതിനൊന്നാം തീയതിയായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷിനെ ഒളിവിൽ കഴിഞ്ഞിരുന്ന കല്ലൂർ പാണൻവിളയിലെ വീട്ടിൽ െവച്ച് പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
തുടർന്ന് സുധീഷിെൻറ വെട്ടിയെടുത്ത കാൽ സമീപത്തെ റോഡിൽ വലിച്ചെറിഞ്ഞിരുന്നു. തന്നെ വെട്ടിയവരുടെ പേര് സുധീഷ് മരണമൊഴിയായി െപാലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ സി.സി കാമറ ദൃശ്യങ്ങളിൽ നിന്നാണ് െപാലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനായി പ്രതികൾ എത്തിയ ഓട്ടോയും രണ്ട് ബൈക്കുകളും കൊലക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ െപാലീസ് കണ്ടെത്തിയിരുന്നു. പോത്തൻകോട് ഇൻസ്പെക്ടർ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.