ദേശീയപാതയിൽ കുഴികൾ വർധിക്കുന്നു
text_fieldsബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ കുഴികൾ നിറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ.
ബാലരാമപുരം ജങ്ഷൻ മുതൽ വഴിമുക്ക് വരെയുള്ള ഒന്നരകിലോമീറ്റർ വാഹനം പോകുന്നതിന് അരമണിക്കൂറിലെറെയാണ് സമയമെടുക്കുന്നത്. ദിനം പ്രതി നൂറിലെറെ ആംബുലൻസുകൾ തലങ്ങും വിലങ്ങും പായുന്ന റോഡാണിത്.
കുഴികൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡ് നിർമാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കുന്നു. തയ്ക്കാപ്പള്ളിക്ക് സമീപമെത്തുന്നതോടെ പിന്നെ കുഴികളുടെ പരമ്പരയാണ്. വലിയ കുഴികളിൽ വീണ് അപകടം വരുന്നതും ഇവിടെ നിത്യ സംഭവം. ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണ് ഈ ദുരിതത്തിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.