പുരട്ച്ചിതലൈവരുടെയും പുരട്ച്ചി തലൈവിയുടെയും നൻപൻ..
text_fieldsപാറശ്ശാല: പുരട്ച്ചി തലൈവര്‍ എം.ജി.ആറിെൻറയും പുരട്ച്ചി തലൈവി ജെ. ജയലളിതയുടെയും സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് തമിഴ്നാട് അഭിമുഖീകരിക്കുന്നത്.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ സജീവപ്രവര്‍ത്തകനും കേരള ഘടകം സംസ്ഥാന പ്രസിഡൻറുമായ തിരുവനന്തപുരം കരമന ശ്രീദേവി നഗര്‍ സ്വദേശിയായ എം.എസ്. മണി ഓര്‍മകള്‍ പങ്കുെവച്ച് അദ്ദേഹത്തിെൻറ തിരുവനന്തപുരത്തെ വീട്ടിലുണ്ട്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആര്, ഡോ.ജെ. ജയലളിത എന്നിവരുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു എം. സുബ്രഹ്മണ്യം എന്ന എം.എസ്. മണി. എം.ജി. രാമചന്ദ്രനും ഡോ.ജെ. ജയലളിതയുമായി 47 വര്‍ഷത്തെ പരിചയമുണ്ട്.
എം.ജി.ആറിെൻറ ഫാന്‍സ് അസോസിയേഷെൻറ ഭാഗമായാണ് തുടക്കം. എം.ജി.ആര് രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ 1967 ല്‍ ദ്രാവിഡ മുന്നേറ്റ കഴകം നേതാവായ അണ്ണാദുരെയില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അണ്ണാ ദുരെയുടെ വിയോഗത്തെ തുടര്‍ന്ന് പാര്‍ട്ടി രണ്ടായി മാറിയപ്പോള്‍ എം.ജി.ആറിനോടൊപ്പം പ്രവര്‍ത്തിക്കുകയും കേരള ഘടകത്തിെൻറ ജില്ല സെക്രട്ടറിയായി തുടരുകയുമായിരുന്നു.
1969ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എം.ജി.ആറും ജയലളിതയും വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പോയ സംഘത്തില്‍ മുന്‍നിരയില്‍ മണിയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സഖ്യത്തിെൻറ ഭാഗമായി കേരളത്തില്‍ സ്ഥാനാർഥികെള മത്സരിപ്പിക്കുന്നതിനെക്കുറിച്ച് പല തവണ അവരുമായി ചർച്ച നടത്തി. ഈ തെരഞ്ഞെടുപ്പ് കാലത്ത് അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെപോയതില്‍ ഏറെ ദുഃഖിതനാണ് മണി. എം.ജി.ആറും ജയലളിതയും അയച്ച കത്തുകളും ആദരവുകളും ചിത്രങ്ങളും ഓര്‍മക്കുറിപ്പുകളായി സൂക്ഷിച്ചുവരുന്നുണ്ട്.
ഇക്കുറി തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എന്‍.ഡി.എ സഖ്യത്തിലാണ് മത്സരരംഗത്ത് ഉള്ളത്. ഇതിെൻറ ഭാഗമായി കേരളത്തില്‍ പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നസീമ സറഫുദ്ദീന്‍, ഇടുക്കി ജില്ലയില്‍ ദേവികുളം മണ്ഡലത്തില്‍ ഗണേശനും എന്‍.ഡി.എ എ.ഐ.എ.ഡി.എം.കെ സഖ്യത്തില്‍ മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.