തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ എലി കടിച്ചു
text_fields കഴക്കൂട്ടം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയുടെ കാലിൽ എലി കടിച്ചു. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. പൗഡിക്കോണം സ്വദേശി എസ്. ഗിരിജകുമാരിയുടെ (56) ഇടതു കാലിന്റെ രണ്ടു വിരലിലാണ് എലി കടിച്ചത്. ഇടതു കാലിലെ രണ്ടു വിരലുകൾക്ക് സാരമായി പരിക്കേറ്റു.
തണുപ്പായതിനാൽ ഷീറ്റ് ഉപയോഗിച്ച് കാൽ മൂടിയിരുന്നു. ഇതിനിടയിൽ കൂടിയാണ് കാലിൽ എലി കടിച്ചത്. കാലിൽനിന്ന് രക്തം ഒഴുകുന്നത് കണ്ട് ഗിരിജകുമാരിയുടെ മകൾ രശ്മി നോക്കുമ്പോഴാണ് എലി കടിച്ച് കൊണ്ടിരിക്കുന്നത് കണ്ടത്.
തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലും വാർഡുകളിലും എലി ശല്യം രൂക്ഷമാണ്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് നിസാറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.