ഹെല്‍മറ്റും സമ്മാനപ്പൊതികളും നല്കി എസ്.പി.സിയും െപാലീസും
text_fieldsവെള്ളറട: ട്രാഫിക് നിയമ ബോധവത്കരണത്തിന് വെള്ളറട വി.പി.എം ഹയര്‍ സെക്കൻഡറി സ്കൂള്‍ എസ്.പി.സി വിദ്യാര്‍ഥികള്‍ വെള്ളറട പാറശ്ശാല റോഡില്‍ 'ശുഭയാത്ര'ട്രാഫിക് ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. വെള്ളറട െപാലീസ് സ്റ്റേഷന് എസ്.എച്ച്.ഒ എം.ആര്. മൃദുല്‍കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിപാടിയില്‍ അഞ്ഞൂറോളം വാഹനങ്ങള്‍ കുട്ടികള്‍ പരിശോധിച്ചു.
ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വരുന്ന യാത്രക്കാര്‍ക്ക് സമ്മാനപ്പൊതികള്‍ നൽകി. നിയമം പാലിക്കാതെ വരുന്ന യാത്രക്കാരെ ട്രാഫിക് നിയമങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഹെല്‍മറ്റ് ധരിക്കാതെ വന്ന 60 വയസ്സ് കഴിഞ്ഞ യാത്രക്കാര്‍ക്ക് വെള്ളറട സ്കയില് കോണ്‍സപ്റ്റ് ഇലക്ട്രിക് ബൈക്ക് ഷോ റൂം നൽകിയ ഹെല്‍മറ്റും കുട്ടികള്‍ കൈമാറി. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വെള്ളറട െപാലീസ് സ്റ്റേഷന് എസ്.ഐ ആന്റണി ജോസഫ് നെറ്റോ, സിവില്‍ െപാലീസ് ഓഫിസര്‍മാരായ പ്രദീപ്, ദീപു എസ്. കുമാര്‍, പ്രജീഷ്, സനല്‍ എസ്. കുമാര്‍, നിത്യ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.