ഗ്രാമീണമേഖലയില്‍ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകുന്നിക്കോട്: ഗ്രാമീണമേഖലയിലും പാതകളിലും തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നത് നിത്യസംഭവമായി. ഒരു മാസത്തിനിടെ നിരവധിയാളുകൾക്കാണ് പട്ടികളുടെ അക്രമണത്തിൽ പരിക്കേറ്റത്.
രാത്രികാലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. ഇതിനുപുറമെ സമീപത്തെ വീടുകളിലെ വളർത്തുമൃഗങ്ങൾക്ക് നേരെയും തെരുവുനായ്ക്കളുടെ ശല്യം ഉണ്ടാകുന്നുണ്ട്. അനധികൃതമായി പലപ്രദേശങ്ങളിലും മാംസവിപണനകേന്ദ്രങ്ങൾ ആരംഭിച്ചതും തെരുവുനായ് വർധിക്കാൻ ഇടയാക്കി. അറവ്ശാലകളിൽ നിന്നുമുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും പാതയോരങ്ങളിലാണ് മാലിന്യങ്ങൾ കൂടുതലും നിക്ഷേപിക്കപ്പെടുന്നത്. ഇതും തെരുവ്നായ്ശല്യം വർധിക്കാനിടയായിട്ടുണ്ട്. മേലില, കാര്യറ, കുന്നിക്കോട്, വിളക്കുടി മേഖലകളിലാണ് കൂടുതലും നായ്ക്കള്‍ ഉള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പ് കാര്യറ പനമ്പറ്റ പാതയില്‍ മൂന്ന് വയസ്സുള്ള കുട്ടിക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കർശനനിർദേശങ്ങൾ കാരണം വർധിച്ചുവരുന്ന നായ്ശല്യം പരിഹരിക്കാൻ അധികൃതർക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.