ചാക്ക ഐ.ടി.ഐയിൽ വിദ്യാർഥി സംഘർഷം; പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: ചാക്ക ഐ.ടി.ഐയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഇരുവിഭാഗം വിദ്യാർഥികളെയും പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഐ.ടി.എയിലെ വിദ്യാർഥികളും എസ്.എഫ്.ഐ പ്രവർത്തകരും പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. വിദ്യാർഥികൾ ഐ.ടി.ഐയിൽ െവച്ച് തർക്കം നടന്നിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വിദ്യാർഥി സംഘടന നേതാക്കൾ എത്തി പ്രശ്നം ഒത്തുതീർത്തു. എന്നാൽ പുറത്തിറങ്ങിയ സംഘം വീണ്ടും ഏറ്റുമുട്ടി. ഐ.ടി.ഐ അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് എത്തി വിദ്യാർഥികളെ പിരിച്ചുവിടാൻ ലാത്തിവീശി. ലാത്തിയടിയിൽ എസ്.എഫ്.ഐ ചാക്ക ഐ.ടി.െഎ യൂനിറ്റ് പ്രസിഡന്റ് അഭിജിത്തിന്റെ തലപൊട്ടി. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിന് പുറമേ ആറ് വിദ്യാർഥികൾക്കും ലാത്തിയടിയേറ്റതായി അവർ പറഞ്ഞു. പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ച വിദ്യാർഥികളുമായി പൊലീസ് ചർച്ച നടത്തി.
പിന്നീടാണ് ഉപരോധം അവസാനിപ്പിച്ചത്. പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പേട്ട എസ്.എച്ച്.ഒക്ക് പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.