തലമണ്ണൂര്‍ കോണം റോഡ് ഇടിഞ്ഞ് താണു
text_fieldsവെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരവും പന്ത്രണ്ടടി വീതിയുള്ള മൈല പൊറ്റ മൈലാടും പാറ തലമണ്ണൂര്‍ കോണം റോഡ് ഇടിഞ്ഞ് താണു.
കഴിഞ്ഞ ദിവസത്തെ മഴയില്‍ നെയ്യാര്‍ ഇടതുകര കനാലിന്‍റെ വക്കിലെ 100 മീറ്റര്‍ ദൂരം ഇടിഞ്ഞ് താണ് 40 അടിയോളം താഴ്ചയില്‍ കനാലിലേക്ക് പൂര്‍ണ്ണമായി നിലം പൊത്തുകയായിരുന്നു. ശക്തമായ മഴയില്‍ മുകള്‍ ഭാഗത്ത് നിന്നുള്ള ഊറ്റും മഴ വെള്ളപാച്ചിലും കാരണം ഈ ഭാഗങ്ങളില്‍ മണ്ണ് കനാലിലേക്ക് ഇടിഞ്ഞ് താഴാന്‍ സാധ്യതയുണ്ട്.
മൈലപ്പൊറ്റ , നിരപ്പുവിള തേരണി, മുഴങ്ങില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡ് കാലവര്‍ഷ കെട്ടുതിയില്‍ നശിച്ചത് കാരണം നിരവധി വീട്ടകളിലെ വാഹനങ്ങൾ വീട്ടുകളില്‍ കുടുങ്ങി കിടക്കുകയാണ്.
അടിയന്തിര സാഹചര്യം കണക്കിലെത്ത് റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.