ഇടത് സർക്കാറിന്റെ വികസന മുന്നേറ്റം മറ്റ് മുന്നണികളെ ആശങ്കപ്പെടുത്തുന്നു -മന്ത്രി എം.വി.ഗോവിന്ദൻ
text_fieldsആറ്റിങ്ങൽ: ഇടത് സർക്കാറിന്റെ വികസന മുന്നേറ്റം മറ്റ് മുന്നണികളെ ആശങ്കപ്പെടുത്തുന്നുവെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ.
കോൺഗ്രസും, ബി.ജെ.പിയും, വർഗീയശക്തികളെല്ലാം എതിർത്തിട്ടും പ്രഖ്യാപിച്ച ഓരോ പദ്ധതിയും നടപ്പാക്കി. എൽ.ഡി.എഫ് സർക്കാർ കെ- റയിൽ കൂടി നടപ്പാക്കിയാൽ തങ്ങളുെടെ നില പരുങ്ങലിലാകുമെന്ന തിരിച്ചറിവിലാണ് സകല ജനാധിപത്യ വിരുദ്ധ കക്ഷികളും ഒരുമിച്ച് സർക്കാറിനും, മുഖ്യമന്ത്രിക്കുമെതിരെ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനത്തിെൻറ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ്റിങ്ങൽ കച്ചേരി ജങ്ഷനിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി മോഹനൻ നായർ, ജാഥ ക്യാപ്റ്റൻ ജില്ല സെക്രേട്ടറിയറ്റംഗം ആർ. രാമു, ഏരിയ സെക്രട്ടറിയും ജാഥ മാനേജരുമായ എസ്. ലെനിൻ, ജില്ല കമ്മിറ്റി അംഗവും ജാഥ വൈസ് ക്യാപ്റ്റനുമായ ആർ. സുഭാഷ്, ജാഥാംഗങ്ങളായ എ. ഷൈലജാബീഗം, എം. പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം. മുരളി, വിഷ്ണു ചന്ദ്രൻ, ആർ. സരിത, ഏരിയ കമ്മിറ്റി അംഗം സി. ദേവരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.