സർക്കാറും ഗവർണറും മത്സരിക്കുന്നത് വിദ്യാർഥികളെ തോൽപ്പിക്കാൻ –കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ സർക്കാറും ഗവർണറും അനുചിതമായ മത്സരത്തിലാണെന്നും ഇതിന്റെ ദോഷം വിദ്യാർഥികൾക്കാണെന്നും കെ. മുരളീധരൻ എം.പി. കേരളത്തിലെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരില്ല. കേരള യൂനിവേഴ്സിറ്റി സ്റ്റാഫ് യൂനിയന്റെ 52ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാഫ് യൂനിയൻ പ്രസിഡന്റ് ഒ.ടി. പ്രകാശ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, ജി.എസ്. ബാബു, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, യൂനിവേഴ്സിറ്റി സെനറ്റിലെ അംഗങ്ങളായ ഡോ. എ. എബ്രഹാം, അഹമ്മദ് ഫസൽ, മറിയം ജാസ്മിൻ എന്നിവരും സംസാരിച്ചു. യൂനിയൻ സെക്രട്ടറി എസ് ഗിരീഷ് സ്വാഗതവും ട്രഷറർ പ്രേംജിത്ത് നന്ദിയും പറഞ്ഞു
ഭാരവാഹികൾ: വീണാ എസ്. ബൈജു (പ്രസി.), അനൂപ് ആർ, തോമസ്കുട്ടി കെ.പി, നിഷാദ് എ.ആർ, ബിനോജ് കെ.ആർ (വൈസ് പ്രസി.), നിതിൻ പ്രസാദ് (ജന. സെക്ര.), സൗമ്യ വർഗീസ്, ശിഖ കെ.ജി, രശ്മി ചന്ദ്രൻ, വിജി ഡി.ബി, ശങ്കർ എസ്, പ്രവീൺ രാജ് ആർ.എസ്, ലിജോ ലോറൻസ് തോമസ്, അഭിൽ ആർ.എസ് (സെക്ര.), പ്രേംജിത്ത് എസ്.പി (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.