ഭർത്താവിന്റെ അക്കൗണ്ടിലെ പണം മാറിപ്പോയ സംഭവം; പൊലീസ് വീഴ്ചയെന്ന് പരാതി
text_fieldsതിരുവനന്തപുരം: ഭർത്താവിെൻറ അക്കൗണ്ടിലേക്കിട്ട പണം മാറിയ സംഭവത്തിൽ പൊലീസിെൻറ ഭാഗത്ത് നിന്നും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാേരാപിച്ച് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
തെൻറ അക്കൗണ്ടിലുള്ള പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് േപാകുകയും അയാൾ ആ തുക െചലവഴിക്കുകയും ചെയ്ത സംഭവത്തിൽ ഒന്നരമാസം മുമ്പ് ഫോർട്ട് പൊലീസ് അസിസ്റ്റൻറ് കമീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. അന്വേഷണചുമതല ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ രാഗേഷിനായിരുന്നു. എന്നാൽ നാളിതുവരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഇപ്പോൾ പരാതി നൽകിയത്.
സർക്കിൾ ഇൻസ്പെക്ടർ രാകേഷ് പരാതിക്കാരിയായ യുവതിയോട് തട്ടിക്കയറുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് മണക്കാട് സ്വദേശിനിയായ മുംതാസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. കേരള ഗ്രാമീൺ ബാങ്കിൽ മുംതാസ് ഭർത്താവ് സഫറുള്ളയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച ഒരു ലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം രൂപ അക്കൗണ്ട് നമ്പർ മാറി മറ്റൊരു സഫറുല്ലയുടെ അക്കൗണ്ടിലേക്കാണ് പണം ചെന്നത്.
ദിവസങ്ങൾ കഴിഞ്ഞ് പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്. ഉടനെ ബാങ്കിനെ അറിയിക്കുകയും, ഫോർട്ട് പൊലീസ് അസിസ്റ്റൻറ് കമീഷണർക്ക് പരാതി നൽകുകയും ചെയ്തു. ഫോർട്ട് എ.സി സർക്കിൾ ഇൻസ്പെക്ടർ രാകേഷിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ ഫോർട്ട് പൊലീസ് പ്രതിക്കായി കാര്യങ്ങൾ നീക്കുന്നുവെന്ന് മനസ്സിലായതിനാൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
പരാതിക്കാരിയോട് മോശം പരാമർശങ്ങൾ നടത്തിയ സർക്കിൾ ഇൻസ്പെക്ടർ രാകേഷിനെതിരെ നടപടി കൈക്കൊള്ളണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പരാതി കിട്ടിയെന്നും പരാതിക്കാരുടെ മുന്നിൽ െവച്ച് പ്രതിയെ ഫോണിൽ വിളിച്ചെന്നും പക്ഷെ അയാൾ ഹാജരായില്ലെന്നും സി.െഎ 'മാധ്യമ' ത്തോട് പറഞ്ഞു. ഇനിയും അയാളെ വിളിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.