മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞതിന് മര്‍ദിച്ചതായി പരാതി
text_fieldsപാറശ്ശാല: മൊബൈലില്‍ വിഡിയോ പകര്‍ത്തുന്നത് തടഞ്ഞതിന് എ.ഡി.എസ് പ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. പുതുപുരയ്ക്കല്‍ വാര്‍ഡില്‍ ചെങ്കവിള മേലേതട്ട് വീട്ടില്‍ നസീര്‍ഖാനാണ് (48) മര്‍ദനേമറ്റത്.
കാരോട് പഞ്ചായത്തിലെ പുതുപുരക്കല്‍ വാര്‍ഡിലെ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ് സൗമ്യയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചെങ്കവിള ലൂഥറൻ ചര്‍ച്ചിനുസമീപത്ത് െവച്ച് കൂടിയിരുന്നു. പുതുപുരക്കല്‍ വാര്‍ഡിലെ 1050 തൊഴില്‍ ദിനങ്ങള്‍ ലഭിേക്കണ്ട പദ്ധതിയെ ഇവിടത്തെ വാര്‍ഡ് മെംബറും കാരോട് പഞ്ചായത്ത് പ്രസിഡൻറുമായ സൗമ്യ ഉദയന്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് ഇേത വാര്‍ഡിലെതന്നെ എ.ഡി.എസ് പ്രസിഡൻറും തൊഴിലുറപ്പ് നടത്തിപ്പുകാരിയുമായ ഷമീന രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറുമായി ഷമീനയും ഭര്‍ത്താവ് നസീര്‍ ഖാനും സംസാരിച്ചു നില്‍ക്കുന്നതിനിടെ പഞ്ചായത്ത് പ്രസിഡൻറിെൻറ ഭര്‍ത്താവായ ഉദയന്‍ ഇവരുടെ ചിത്രങ്ങള്‍ മെബൈലില്‍ ചിത്രീകരിക്കുവാന്‍ ശ്രമിച്ചത് തടഞ്ഞ നസീര്‍ഖാനെ പിടിച്ചുതള്ളുകയും അടിവയറ്റില്‍ ചവിട്ടുകയുമായിരുെന്നന്ന് പൊഴിയൂര്‍ പൊലീസിനുനല്‍കിയ പരാതിയില്‍ പറയുന്നു.
നസീര്‍ ഖാെൻറ ഭാര്യ ഷമീന ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ വാര്‍ഡ് മെംബറും പഞ്ചായത്ത് പ്രസിഡൻറുമായ സൗമ്യ ഉദയന്‍ എതിരെ മത്സരിക്കാനൊരുങ്ങുന്നതിെൻറ വൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് സൗമ്യയെ പാര്‍ട്ടി സ്ഥാനാർഥിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിെൻറ വൈരാഗ്യത്തിലാണ് ഈ പരാതിയെന്നും ഭൂവുടമകളുടെ പേരില്‍ പത്രം വാങ്ങുന്നതിനുപകരം എ.ഡി.എസിെൻറ പ്രസിഡൻറിെൻറ പേരില്‍ പത്രം വാങ്ങിയതിനാല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വര്‍ക്ക് അനുമതി മാറ്റിെവച്ചതെന്നും ഇത് ഗ്രാമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്ന് നസീര്‍ പഞ്ചായത്ത് പ്രസിഡൻറിെൻറ ഭര്‍ത്താവായ ഉദയനെ തള്ളുകയായിരുന്നുെവന്നും കാരോട് പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ഉദയന്‍ പ്രതികരിച്ചു. നസീറിെൻറ പരാതിയെ തുടര്‍ന്ന് പൊഴിയൂര്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.