കാട്ടാക്കട ഇരുട്ടിൽ; തെരുവുവിളക്കുകള്‍ ആറുമാസത്തിലേറെയായി പ്രകാശിക്കുന്നില്ല
text_fieldsകാട്ടാക്കട: തെക്കന്‍ മലയോര പഞ്ചായത്തുകളുടെ ആസ്ഥാനമായ കാട്ടാക്കട രാത്രി ഇരുട്ടില്‍. കാട്ടാക്കട സിവില്സ്റ്റേഷന് ജങ്ഷനായ മാര്‍ക്കറ്റ് മുതല്‍ കാട്ടാക്കട തിരുവനന്തപുരം റോഡ് തിരിയുന്നുവരെ നാല്പതിലേറെ വൈദ്യുതി വിളക്കുകളുണ്ട്. പ്രകാശിക്കുന്നത് പത്തില്‍ താഴെ മാത്രം. കാട്ടാക്കടയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെയിവിടെ കൂരിരിട്ടാണ്.
കെ.എസ്.ആര്.ടി.സി ഡിപ്പോ, ഡിവൈ.എസ്.പി ഓഫിസ്, പൊലീസ് സ്റ്റേഷന്, ബാങ്കുകള്‍, ആശുപത്രി ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പട്ടണ ആസ്ഥാനത്ത് ഇരുട്ട് വീണ ശേഷം യാത്ര അതിദുഷ്കരമാണ്. കാട്ടാക്കട-പൂവച്ചല്‍ പഞ്ചായത്ത് പരിധിയിലാണ് കാട്ടാക്കട പട്ടണം.
കിള്ളി-തൂങ്ങാംപാറ റോഡില്‍ നിരവധി വഴിവിളക്കുകളും കാഴ്ച വസ്തുവായിട്ട് നാളേറെയായി മിക്ക പ്രദേശങ്ങളിലും തെരുവുവിളക്കുകള്‍ ആറുമാസത്തിലേറെയായി പ്രകാശിക്കുന്നില്ല. പരാതി പറഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവുവിളക്കുകള്‍ പ്രകാശിക്കാതായതോടെ ഇടറോഡുകളില്‍ സാമൂഹികവിരുദ്ധ ശല്യവും മദ്യപശല്യവുമേറി. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വഴിനടക്കുന്നത് ഏറെ ബുദ്ധിമുട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.