നിയമനക്കത്ത് വിവാദത്തിൽ യു.ഡി.എഫ് സമരം 34ാം ദിവസത്തിലേക്ക്
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം നല്കുന്ന സ്ഥാപനങ്ങളിൽ പിന്‍വാതിലിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന തിരക്കിലാണ് ഇടതുമുന്നണിയെന്നും തൊഴിലെവിടെ എന്നു ചോദിക്കാന്‍ ഡല്‍ഹിയില്‍ പോയ മേയറാണ് അഭ്യസ്തവിദ്യരെ ചതിക്കുന്നതെന്നും മുന്‍ എം.എല്‍.എ കെ. മോഹന്‍കുമാര്‍. കോർപറേഷനിൽ കുട്ടിയെ മറയാക്കി അണ്ണന്മാര് അധികാരദുര്‍വിനിയോഗം നടത്തുകയാണ്.
കോര്പറേഷന് അഴിമതിയുടെ ചളിക്കുണ്ടായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപറേഷന് മുന്നില്‍ യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി സേവാദള്‍ വളന്റിയര്‍മാര്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷതവഹിച്ചു. സേവാദള്‍ ജില്ല പ്രസിഡന്റ് ജോര്‍ജ് ലൂയീസ്, പാളയം ഉദയകുമാര്‍, മുട്ടത്തറ മണികണ്ഠന്, സ്റ്റാന്‍ലി രാജ്, എസ്. ജോണി, ഷിബു എം, കാട്ടാക്കട ജയന്, ഫസീല, മന്‍മോഹന്‍ദാസ്, ജോഷ്, ഇടഗ്രാമം രാജീവ്, എന്‍.ജി. ശ്രീകുമാര്‍, ആര്. ബിജുകുമാര്‍, അഭിലാഷ്, ഡി. ജയകുമാര്‍, ജോണ്സുരേഷ്, രജിത രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
ജി. സുബോധന്‍, വി. പ്രതാപചന്ദ്രന്, വര്‍ക്കല കഹാര്‍, വി.എസ്. ശിവകുമാര്‍, ശരത്ചന്ദ്രപ്രസാദ്, ഡി. സുദര്ശനന് എന്നിവര്‍ സംസാരിച്ചു.
ചെമ്പഴന്തി അനില്‍, എം. ശ്രീകണ്ഠന് നായര്‍, ആര്. ഹരികുമാര്‍, ശാസ്തമംഗലം മോഹനന്, കടകംപള്ളി ഹരിദാസ്, കമ്പറ നാരായണന്, എസ്. കൃഷ്ണകുമാര്‍, വിനോദ്സെന്‍, അഭിലാഷ് ആര്. നായര്‍, മാരായമുട്ടം സുരേഷ്, ചാല സുധാകരന്, നരുവാമൂട് ജോയി, സി. ജയചന്ദ്രന്, ലഡ്ഗര്‍ബാവ, സേവ്യര്‍ ലോപ്പസ്, കെ.എസ്. അജിത്കുമാര്‍, സെയ്ദാലി കായ്പാടി, പി. പത്മകുമാര്‍, ജോണ്സണ് ജോസഫ്, മണ്ണാമ്മൂല രാജന്, കെ. മുരുകേശന്, കൗണ്‍സിലര്‍മാരായ വനജ രാജേന്ദ്രബാബു, എസ്. സതികുമാരി, പി. ശ്യാംകുമാര്‍, സി. ഓമന, മേരിപുഷ്പം, മിലാനി പെരേര, സെറാഫിന് ഫ്രെഡി, ആക്കുളം സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചാല സുധാകരന്റെ നേതൃത്വത്തില്‍ ഐ.എന്‍.ടി.യു.സി തൊഴിലാളികളും സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരും സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്തു.
ബി.ജെ.പി നിയമസഭ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമന കാര്യത്തില്‍ വിവാദ കത്തെഴുതിയ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നിയമസഭ മാര്‍ച്ച് നടത്തി. കോർപറേഷന് മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോർപറേഷൻ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് അധ്യക്ഷതവഹിച്ചു. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, സംസ്ഥാന സമിതി അംഗം സിമി ജ്യോതിഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി. അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുമല അനില്‍, ഗിരികുമാര്‍, ചെമ്പഴന്തി ഉദയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.