ഞങ്ങളും കൃഷിയിലേക്ക്... പുഷ്പകൃഷി ഉദ്ഘാടനവുമായി തിരുവനന്തപുരം കോർപറേഷൻ
text_fieldsതിരുവനന്തപുരം: പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക, ഓണത്തിന് അത്തപ്പൂക്കളത്തിനായി പൂക്കൾ നൽകുക എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരം കോർപറേഷൻ ആരംഭിച്ച പുഷ്പകൃഷി മുട്ടട വാർഡിലേക്കും. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന സംരംഭമാണിത്. മുട്ടടയിലെ ചെഷയർ ഹോമിലും ഗ്രീൻവാലി െറസിഡന്റ്സ് അസോസിയേഷനിലുമായി ആരംഭിക്കുന്ന പുഷ്പകൃഷി മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെഷയർ ഹോമിലെ പൂന്തോട്ടത്തിന്റെ മേൽനോട്ടം നിർവഹിക്കുക കൃഷിഭവന്റെ കീഴിലുള്ള കാർഷികകർമസേനയായിരിക്കും; ഗ്രീൻവാലി റെസിഡന്റ്സ് അസോസിയേഷനിലേത് ഹരിതകർമ സേനക്കും. കൃഷിക്കായുള്ള വളം എടുക്കുന്നത് കോർപറേഷൻ തൊഴിലാളികൾ മനോഹരമായി പരിപാലിക്കുന്ന തുമ്പൂർമുഴിയിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.
രണ്ടിടങ്ങളിലുമായി 50 സെന്റ് സ്ഥലത്ത് 1600 തൈകളാണ് നട്ട് പരിപാലിക്കുക. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, വിദ്യാഭ്യാസ-കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ എസ്.എസ്, കൗണ്‍സിലര്‍മാരായ അജിത് രവീന്ദ്രന്, അംശു വാമദേവന്, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.