തിരുവനന്തപുരം കോർപറേഷന് യു.എൻ പുരസ്കാരം
text_fieldsതിരുവനന്തപുരം: യു.എൻ ഹാബിറ്റാറ്റിന്റെ സുസ്ഥിര വികസന നഗരം അംഗീകാരം നേടി തിരുവനന്തപുരം കോർപറേഷൻ. ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങൾക്ക് യു.എൻ ഹാബിറ്റാറ്റ് നൽകുന്ന പുരസ്കാരമാണിത്. ഇന്ത്യയിൽ ഇത്തരമൊരു പുരസ്കാരം ആദ്യമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നഗരത്തിലെ ഹരിത സംരംഭങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര പുരസ്കാരം. 17,000 കിലോവാട്ട് സോളാർ പ്ളാന്റ്, 2000 സോളാർ തെരുവുവിളക്കുകൾ, തെരുവുവിളക്കുകൾ മുഴുവൻ എൽ.ഇ.ഡിയാക്കി, 115 ഇലക്ട്രിക് ബസുകൾ വാങ്ങിയതും ഉൾപ്പെടെയുള്ള കോർപറേഷനിൽ നടന്ന പ്രകൃതി സൗഹാർദ്ദ നടപടികൾക്കാണ് പുരസ്കാരം. വ്യാഴാഴ്ച ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.