Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം നഗരത്തിന്​ മന്ത്രിമാർ മൂന്ന്​; അഭിമാനവകുപ്പുകളും

text_fields
bookmark_border
V Sivan kutty and wife
cancel
camera_alt

നിയുക്ത വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വീട്ടിൽ ഭാര്യ പാർവതി ദേവിയോടൊപ്പം  ചിത്രം ബിമൽ തമ്പി

തിരുവനന്തപുരം: അതിർത്തികൾ പങ്കിടുന്ന മൂന്ന്​ മണ്ഡലങ്ങളിൽ നിന്ന്​ ഇതാദ്യമായി മൂന്നുപേർ മന്ത്രിസ്ഥാനത്തേക്കെത്തുന്നത്​ തലസ്ഥാനത്തിന്​ അഭിമാനമാകു​േമ്പാൾ, അവർക്ക്​ ലഭിച്ച സുപ്രധാന വകുപ്പുകളും കൂടുതൽ അഭിമാനമാവുകയാണ്​. തിരുവനന്തപുരം, നേമം, നെടുമങ്ങാട്​ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ്​ മൂന്ന്​ മന്ത്രിമാർ തലസ്ഥാനത്ത്​ നിന്ന്​ ഭരണസിരാകേന്ദ്രത്തിലേക്ക്​ എത്തുന്നത്​. മൂവരും സ്വന്തം മണ്ഡലത്തിലെ താമസക്കാരാണെന്നതും പ്രത്യേകതയാണ്. പരസ്​പരം നഗരാതിർത്തികൾ പങ്കിടുന്ന മണ്ഡലങ്ങളാണ്​ ഇൗ മൂന്നും.

പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി തിരുവനന്തപുരത്ത്​ നിന്ന്​ വിജയിച്ച ആൻറണി രാജു, കേരളത്തിലെ ബി.ജെ.​പി അക്കൗണ്ട്​ പൂട്ടിച്ച വി​. ശിവൻകുട്ടി, റെക്കോഡ്​ വിജയത്തി​െൻറ പെരുമയുമായി എത്തിയ ജി.ആർ. അനിൽ എന്നിവരാണ്​ ആ അഭിമാനങ്ങൾ. വി.​ ശിവൻകുട്ടിക്ക്​ ലഭിച്ചതാക​െട്ട സുപ്രധാന വകുപ്പുകളിലൊന്നായ പൊതുവിദ്യാഭ്യാസം. ആൻറണിരാജുവിന്​ ഗതാഗതവും ജി.ആർ. അനിലിന്​ ഭക്ഷ്യസിവിൽസ​പ്ലൈസുമാണ്​.


മൂന്നും ഒന്നിന്നൊന്ന്​ മികച്ച വകുപ്പുകൾ. പുതിയ ഉത്തരവാദിത്തമാണ്​. അതിനാൽ തങ്ങൾക്ക്​ ലഭിച്ച വകുപ്പുകൾ ജനാഭിലാഷത്തിന്​ അനുസൃതമായും നാടി​െൻറ പുരോഗതിക്കായും വിനിയോഗിക്കുമെന്നും മൂവരും പറഞ്ഞു.

പൊതുപ്രവർത്തനരംഗത്ത്​ മികച്ച പ്രവർത്തനവും പാർട്ടി ഉത്തരവാദിത്തങ്ങൾ ​വളരെ ആത്മാർഥതയോടെ നിറവേറ്റുന്നവരുമാണ്​​ മൂവരും. വി. ശിവൻകുട്ടി തിരുവനന്തപുരം കോർപറേഷൻ മേയർ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്​ചവെച്ച വ്യക്തിയാണ്. കൂടാതെ നേമം കൂടി ഉൾപ്പെട്ടിരുന്ന തിരുവനന്തപുരം ഇൗസ്​റ്റിൽ നിന്നും ആദ്യം എം.എൽ.എ ആയി. പിന്നീട്​ 2011^16ൽ ​േനമത്ത്​ നിന്നും വിജയിച്ചു.

രണ്ടുതവണ എം.എൽ.എ ആയതി​െൻറ ഭരണപരിചയവും അദ്ദേഹത്തിന്​ മുതൽക്കൂട്ടാണ്​. യു.ഡി.എഫി​െൻറ കോട്ടയെന്ന്​ അറിയപ്പെട്ടിരുന്ന തിരുവനന്തപുരം നോർത്ത്​, അതിപ്പോൾ തിരുവനന്തപുരം മണ്ഡലമാണ്​.

അവിടെ ഇടതുമുന്നണിക്ക്​ അക്കൗണ്ട്​ തുറക്കാൻ ആൻറണി രാജുവിന്​ കഴിഞ്ഞു​െവന്നത്​ ചെറിയകാര്യമായല്ല എൽ.ഡി.എഫ്​ കാണുന്നത്​. ജനാധിപത്യ കേരള കോൺഗ്രസിന്​ അതിൽ അഭിമാനവുമുണ്ട്​. തിരുവനന്തപുരം മണ്ഡലം കോൺഗ്രസിൽനിന്ന്​ പിടിച്ചതി​െൻറ സമ്മാനം കൂടിയാവുകയാണ്​ ആൻറണി രാജുവിന്​ ലഭിച്ച മന്ത്രിസ്ഥാനം. നെടുമങ്ങാട്​ നിന്ന്​ റെക്കോഡ്​ ഭൂരിപക്ഷത്തിൽ വിജയിച്ച ജി.ആർ. അനിൽ പൊതുപ്രവർത്തനരംഗത്ത്​ സജീവ സാന്നിധ്യമാണ്.

സി.പി.​െഎയുടെ ജില്ല സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കെട്ടുറപ്പോടെ നയിക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞുവെന്നത്​ എടുത്തുപറയണം. തിരുവനന്തപുരം കോർപറേഷനിൽ നേമം വാർഡിൽ നിന്ന്​ രണ്ടുതവണ കൗൺസിലറായി. സി. ജയൻബാബു മേയറായിരുന്ന കൗൺസിലിൽ ആരോഗ്യസ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷനും ആയിരുന്നു. അത്തരത്തിൽ വ്യക്തമായ ഭരണനൈപുണ്യം കൂടി കൈമുതലുള്ള വ്യക്തിയാണ്​ ജി.ആർ. അനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministersPinarayi 2.0Thiruvananthapuram News
News Summary - Thiruvananthapuram has three ministers; And pride departments
Next Story