തിരുവനന്തപുരം താലൂക്ക് അദാലത്ത് പരാതികൾ 2847, തീർപ്പാക്കിയത് 1012
text_fieldsതിരുവനന്തപുരം: സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും ചുവപ്പുനാടയിൽ കുരുങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമായി തിരുവനന്തപുരം താലൂക്ക് അദാലത്ത്. ആകെ ലഭിച്ച 2847 അപേക്ഷകളിൽ 1012 തീർപ്പുകൽപ്പിച്ചു. ഇതിൽ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട 100പരാതികളും ഉൾപ്പെടും. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണന വിഷയങ്ങളിൽ ഉള്‍പ്പെടാത്ത 750 അപേക്ഷകളും പുറമേ 676 അപേക്ഷകളും നിരസിച്ചു. ചൊവ്വാഴ്ച മാത്രം നേരിട്ട് ലഭിച്ചത് 412 അപേക്ഷകളാണ്. ഇതിൽ മൂന്നെണ്ണം മാത്രമാണ് അദാലത്തിൽ പരഗണിച്ചത്. ശേഷിക്കുന്ന അപേക്ഷകൾ മറ്റൊരു ദിവസം പരിഗണിച്ച് പരിഹാരം കാണും.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ അദാലത്ത് സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. 838 അപേക്ഷകള്‍ ലഭിച്ചതില്‍ 423 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 325 അപേക്ഷകള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളും പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസുമായി ബന്ധപ്പെട്ട 22 അപേക്ഷകളും അദാലത്തില്‍ പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട് ഏഴ് അപേക്ഷകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയുമാണ് ആകെ ലഭിച്ചത്. പട്ടികജാതി വികസന വകുപ്പ് ലഭിച്ച 11 അപേക്ഷകളില്‍ ആറ് അപേക്ഷകള്‍ തീര്‍പ്പാക്കി. മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച അഞ്ച് അപേക്ഷകളില്‍ മൂന്നെണ്ണം തീര്‍പ്പാക്കുകയും വ്യവസായ വകുപ്പ് നാല് പരാതികള്‍ രണ്ട് തീര്‍പ്പാക്കുകയും കെ.എസ്.ഇ.ബി ലഭിച്ച 12 അപേക്ഷകളിൽ ആറെണ്ണം പരിഹരിക്കുകയും ചെയ്തു. ഫിഷറീസ്, സാമൂഹിക നീതി, തൊഴില്‍, പൊതുമാരാമത്ത് വകുപ്പ് , ജലസേചനം എന്നീ വകുപ്പുകളില്‍ ഓരോ പരാതി വീതവും തീര്‍പ്പാക്കി.ആയിരങ്ങളെത്തിയ അദാലത്തില്‍ തിരക്കൊഴിവാക്കാനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. പരാതിക്കാരെ കൗണ്ടറുകളില്‍ എത്തിക്കുന്നതിനായി വോളന്റിയര്‍മാരും ഹെല്പ് ഡസ്ക്കുകളും സജീവമായിരുന്നു.
ഒരുക്കിയത് 17 കൗണ്ടറുകൾ
വിവിധ വകുപ്പുകള്‍ക്കായി 17 കൗണ്ടറുകളും അദാലത്ത് ദിവസത്തെ പരാതികള്‍ സ്വീകരിക്കുന്നതിനായി നാല് കൗണ്ടറുകളും മുഴുവന്‍ സമയം സജ്ജമായിരുന്നു. കൂടാതെ വേദികളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി. എല്ലാ വകുപ്പുകളുടെയും ജില്ല തല ഉദ്യോഗസ്ഥരും അദാലത്ത് വേദിയില്‍ എത്തിയിരുന്നു. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരുന്നു അദാലത്തിന്റെ നടത്തിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.