മൃഗശാലയിൽ ഇത് രണ്ടാം സംഭവം; 16 വർഷം മുമ്പ് കാണ്ടാമൃഗത്തിെൻറ ഇടിയേറ്റും മരണം
text_fieldsതിരുവനന്തപുരം: മൃഗശാലയിൽ മൃഗങ്ങളുടെ ആക്രമണത്തിൽ കീപ്പർമാർക്ക് ജീവൻ പൊലിയുന്നത് ഇത് രണ്ടാംതവണ. വ്യാഴാഴ്ച ഉച്ചക്ക് ഭക്ഷണം നൽകി കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് കാട്ടാക്കട, അമ്പൂരി സ്വദേശി ഹർഷാദിെൻറ ജീവൻപൊലിഞ്ഞതാണ് ഒടുവിലത്തേത്. കാണ്ടാമൃഗത്തിെൻറ ഇടിയേറ്റ് കീപ്പർ മുടവൻമുഗൾ സ്വദേശി വിജയഗണകൻ 16 വർഷം മുമ്പ് മരിച്ചതാണ് ആദ്യസംഭവം. 2003 ഡിസംബറിലായിരുന്നു ദാരുണ സംഭവമുണ്ടായത്. പ്രിയങ്കരനും കാര്യക്ഷമതയുള്ള ജീവനക്കാരനുമായിരുന്നു ഹർഷാദെന്ന് സഹപ്രവർത്തകർ ഒാർമിക്കുന്നു. ഏത് അപകടകരമായ സാഹചര്യത്തിലും പാമ്പിൻകൂട്ടിൽ കയറി പാമ്പുകളെ പരിചരിക്കുക ഹർഷാദിന് ഹരമായിരുന്നു. 20 വർഷത്തോളമായി തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകളുടെ തോഴനാണ് ഹർഷാദ്. ഇതിനിടെ ചീങ്കണ്ണിയുടെയും കുരങ്ങെൻറയും ആക്രമണങ്ങൾക്ക് ഇദ്ദേഹം ഇരയായിട്ടുണ്ട്. അപ്പോഴൊക്കെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുതുക്കിപ്പണിത റെപ്ടൈൽ ഹൗസിൽ പാമ്പിെൻറ പ്രധാനപരിചാരകരിൽ ഒരാളാണ് ഹർഷാദ്. മംഗലാപുരം പീലിക്കുളം മൃഗശാലയിൽനിന്ന് മൂന്നു വർഷം മുമ്പ് കൊണ്ടുവന്ന രാജവെമ്പാലയാണ് കടിച്ചത്. മറ്റ് രണ്ട് രാജവെമ്പാലകൂടിയുണ്ടിവിടെ. പതിവുപോലെ കൂട് വൃത്തിയാക്കി, പാമ്പുകൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു ഹർഷാദ്. കടിയേറ്റ സമയം കൂടിനുള്ളിൽ ഹർഷാദ് മാത്രമായിരുന്നു. താൽക്കാലിക ജീവനക്കാരനായി 17 വർഷത്തോളം മൃഗശാലയിൽ ജോലിചെയ്ത ഹർഷാദ് മൂന്നു വർഷം മുമ്പാണ് സ്ഥിരം ജീവനക്കാരനായത്.
ജോലി സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ച്, പി.കെ. ജയലക്ഷ്മി വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് പാമ്പിൻകൂട്ടിൽ കയറി പ്രതിഷേധിച്ചത് ശ്രദ്ധേയമായിരുന്നു. അന്ന് മന്ത്രി നേരിട്ട് ഹർഷാദിനെ വിളിച്ച് അനുനയിപ്പിച്ച് കൂട്ടിൽനിന്ന് ഇറക്കുകയായിരുന്നു. എങ്കിലും മൂന്നു വർഷം മുമ്പാണ് ജോലി സ്ഥിരരമായത്. ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഹർഷാദ്. ഇപ്പോൾ കാട്ടാക്കട, മാർക്കറ്റിന് സമീപം വാടകക്ക് താമസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.