ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഒഴിപ്പിച്ചവർ കടലില്‍ ചാടി ആത്മഹത്യക്കൊരുങ്ങി
text_fieldsവലിയതുറ: സ്വകാര്യ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഒഴിപ്പിച്ചവർ കടലില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയത് പൊലീസ് ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവർ തുറമുഖ വകുപ്പ് ഓഫിസ് ഉപരോധിച്ചു.
മണിക്കൂറോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവില്‍ ഇവര്‍ക്ക് താമസിക്കാനായി പുതിയ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.വലിയതുറ സെൻറ് റോസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന 15 കുടുംബങ്ങളെയാണ് കഴിഞ്ഞദിവസം സ്കൂളില്‍നിന്ന് ഒഴിപ്പിച്ചത്.
സ്വകാര്യ സ്കൂളിൽ മാസങ്ങളായി ഇവര്‍ താമസിക്കുന്നത് കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഇതോടെ നാട്ടുകാരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ഇവരെ സ്കൂളില്‍നിന്ന് പുറത്താക്കുകയായിരുന്നു. പകരം വേളി യൂത്ത് ഹോസ്റ്റലില്‍ സൗകര്യമെരുക്കിയെങ്കിലും ഇവിടേക്ക് പോകാന്‍ തയാറായില്ല. ഇതോടെ നാട്ടുകാരും ക്യാമ്പില്‍ കഴിഞ്ഞവരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി സമീപത്തെ സ്വകാര്യ ലോഡ്ജുകള്‍ ഏറ്റെടുത്ത് ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും തയാറായില്ല. ശനിയാഴ്ച രാവിലെയോടെ വലിയതുറ കടല്‍പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തുറമുഖ വകുപ്പിെൻറ ഓഫിസിന് മുന്നില്‍ സ്ത്രീകളടക്കം പ്രതിഷേധവുമായെത്തി. ഇതിനിടെ ക്യാമ്പില്‍ കഴിഞ്ഞ സ്ത്രീകള്‍ കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തി. ഇവര്‍ ആത്മഹത്യ ഭീഷണിയുമായി കടലിലേക്ക് നീങ്ങുമെന്ന് പൊലീസ് രഹസ്യാേന്വഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
അതിനാൽ കടലിലേക്ക് എടുത്ത് ചാടാനുള്ള ശ്രമം പൊലീസിന് തടയാനായി. തുടര്‍ന്ന് തുറമുഖവകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചവരെ അധികൃതരെത്തി അനുനയിപ്പിച്ചു. പൂട്ടിക്കിടക്കുന്ന തുറമുഖവകുപ്പിെൻറ ഗോഡൗണ്‍ തല്ക്കാലം ദുരിതാശ്വസക്യാമ്പായി തുറന്ന് നല്‍കാമെന്നും ഇവിടെ ഇവര്‍ക്ക് താമസിക്കാമെന്നും അറിയിച്ചു. മറ്റുകാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്ന് ഉറപ്പുനല്‍കി ഗോഡൗണ്‍ തുറന്നുനല്കിയോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.