പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ പിടിയിൽ
text_fieldsകഠിനംകുളം: 17കാരിയെ തട്ടിക്കൊണ്ടുപോയ യുവതി അടക്കമുള്ള സംഘം അറസ്റ്റിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് പെരുമാതുറയിൽ നിന്ന് 17കാരിയെ കാണാതായത്. തുടർന്ന് വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി തിരിച്ചറിഞ്ഞത്. പെരുമാതുറയിൽ നിന്ന് ചിറയിൻകീഴിൽ എത്തിച്ച പെൺകുട്ടിയെ തിരൂരിലേക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു. ഇവർ ട്രെയിനിൽ തിരൂർ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു.
പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനിൽ വരുന്ന വഴിക്കാണ് കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് പോക്സോ കേസും രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. കഠിനംകുളം സബ് ഇൻസ്പെക്ടർ സാജൻ, എസ്.ഐ അനൂപ്, എഎസ്.ഐ ജ്യോതിഷ്, ഗ്രേഡ് എഎസ്.ഐ ഷംല, സി.പി.ഒ മാരായ അനീഷ്, ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.