കുമാരപുരത്ത് മൂന്ന് കടകളിൽ തീപിടിത്തം
text_fieldsതിരുവനന്തപുരം: കുമാരപുരം ജങ്ഷനിൽ മൂന്ന് കടകളിൽ തീപിടിത്തം. കുമാരപുരം എ.ജെ ഹാളിന് സമീപമുള്ള മെഡിക്കൽ സ്റ്റോർ, ഫുട്വെയർ ഷോപ്, ബാർബർ ഷോപ് എന്നിവയിലാണ് അഗ്നിബാധ.
മൂന്ന് കടകളും പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്കായിരുന്നു സംഭവം. ഫാൻസി സ്റ്റോറിലാണ് ആദ്യം തീ കണ്ടത്. ജീവനക്കാർ പുറത്തിറങ്ങി. തീ അതിവേഗത്തിൽ പടർന്നു. ഉടൻ ചാക്കയിലെ അഗ്നിശമന നിലയത്തിൽ വിളിച്ചു. ഫയർഫോഴ്സ് എത്തുമ്പോൾ സമീപത്തുണ്ടായിരുന്ന രണ്ട് കടകളിലേക്കുകൂടി തീപടർന്നു. ഫാൻസി സ്റ്റോർ ജീവനക്കാർ ബഹളംെവച്ച് സമീപത്തെ കടക്കാരെ അറിയിച്ചതിനാൽ ആളപായമുണ്ടായില്ല.
രാജാജി നഗറിൽനിന്നും ചാക്കയിൽനിന്നും നാല് ഫയർഫോഴ്സ് യൂനിെറ്റത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫാൻസി കടയിലെ ഷോർട്ട് സർക്യൂട്ട് അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കടകൾക്കുകൂടി 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാെയന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.