വീട് നൽകുന്നവർക്കൊപ്പമാണ് ജനമെന്ന മന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമായി
text_fieldsതൃശൂർ: 'വീട് മുടക്കുന്നവർക്കല്ല, വീട് കൊടുക്കുന്നവർക്കൊപ്പമാണ് ജനങ്ങൾ'...വോട്ടെടുപ്പ് ദിവസം തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എം.എൻ.ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ 'വിവാദ' വോട്ട് രേഖപ്പെടുത്തി മന്ത്രി എ.സി. മൊയ്തീെൻറ വാക്കുകൾ ഇപ്രകാരമായിരുന്നു. ആ വാക്കുകൾ ഉറപ്പുള്ളതാണെന്ന് വ്യക്തമാക്കുന്ന കണക്കാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ലൈഫ് മിഷനിലെ അഴിമതിയും ക്രമക്കേടുമുയർത്തിയായിരുന്നു കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ആരോപണമെങ്കിൽ അതിനെ വികസനം പറഞ്ഞും, വീട് മുടക്കിയവരെന്ന് തിരിച്ചുവെച്ചുമായിരുന്നു ഇടതുമുന്നണി നേരിട്ടത്.
മന്ത്രിയെ വഴിയിൽ തടഞ്ഞും വീട്ടിലേക്കും ഓഫിസിലേക്കും പ്രതിഷേധം സംഘടിപ്പിച്ചും പ്രതിപക്ഷം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. മന്ത്രി എ.സി. മൊയ്തീന് നേരെ വ്യക്തിപരമായ ആക്രമണങ്ങളും നിശ്ചിത സമയത്തിന് മുമ്പ് വോട്ട് ചെയ്തെന്ന അനാവശ്യ വിവാദങ്ങളുണ്ടാക്കിയും യു.ഡി.എഫും ബി.ജെ.പിയും രംഗത്ത് വന്നു.വീട് മുടക്കുന്നവർക്കല്ല, വീട് നൽകുന്നവർക്കൊപ്പമാണ് ജനങ്ങളെന്നും ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നുമായിരുന്നു മൊയ്തീെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.