കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ താഴെ ഇറങ്ങുന്ന കാലം വിദൂരമല്ല -ടി.എൻ പ്രതാപൻ
text_fieldsആലംകോട്: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ഓർമദിനം പോലും തമസ്കരിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സർക്കാർ രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഭിന്നിപ്പിച്ച് ഭരണത്തിൽ അധികകാലം നീണ്ടു നിൽക്കില്ലെന്ന് ടി.എൻ പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ചങ്ങരംകുളത്ത് നടത്തിയ ഒതളൂർ ഉണ്ണിയേട്ടൻ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ ഉണ്ണിയേട്ടന്‍റെ ഫോട്ടോ അനാഛാദനം നിർവഹിച്ചു. പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, മുൻ എം.പി സി. ഹരിദാസ്, അഡ്വ. സിദ്ധിഖ് പന്താവൂർ, എം.വി. ശ്രീധരൻ മാസ്റ്റർ, അനന്തകൃഷ്ണൻ മാസ്റ്റർ, കരയിൽ അപ്പു, കെ.പി ജഹാംഗീർ, കെ.പി അബ്ദുൽ സലാം, ഹുറൈർ കോടകാട്ട്, പി.കെ അബ്ദുല്ല കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.