ഇന്ന് റേഡിയോ ദിനം; കാലാവസ്ഥവിവരങ്ങൾ പകർന്ന് 'റേഡിയോ കടല്‍'
text_fieldsപൂന്തുറ: കമ്യൂണിറ്റി റേഡിയോ സംവിധാനമായ 'റേഡിയോ കടല്‍'പ്രക്ഷേപണം ചെയ്യുന്നതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന് സഹായമെത്തിക്കുകയാണ് കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ചറല്‍ ഫോറം. നിലവിൽ മൊബൈൽ ഫോൺ വഴിയാണ് വിവരങ്ങൾ നൽകുന്നത്. ഉടനെ റേഡിയോക്കുള്ള ലൈസൻസ് കിട്ടുമെന്നാണ് ഫോറത്തിന്റെ പ്രതീക്ഷ.
നേരത്തേ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ആദ്യ കമ്യൂണിറ്റി റേഡിയോ സംവിധാനമായ 'അലകള്‍'തിരുവനന്തപുരത്ത് നിന്ന് പ്രക്ഷേപണം ചെയ്തിരുന്നു, അത് നിലച്ചിട്ട് 16 വര്‍ഷം പിന്നിട്ടു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അന്തരിച്ച ടി. പീറ്ററിന്റെ നേതൃത്വത്തില്‍ 2006 ലാണ് ആദ്യ കമ്യൂണിറ്റി റേഡിയോ 'അലകള്‍'എന്ന പേരില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍, റേഡിയോ അലകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പതിയെ അത് നിലച്ചു. ഇതോടെ കടലില്‍ പോകുന്ന കൃത്യമായ വിവരങ്ങള്‍ കിട്ടാതെ വന്നു അതിന്റെ ദുരന്തം ഓഖിയില്‍ ജില്ലയുടെ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നേരിട്ട് അനുഭവിക്കുകയും ചെയ്തു. കമ്യൂണിറ്റി റേഡിയോ സംവിധാനം വേണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉയരാന്‍ തുടങ്ങിയെങ്കിലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
പുതിയ സാങ്കേതികവിദ്യകളുള്ള ഇക്കാലത്തും മൊബൈല്‍ സിഗ്നലുകള്‍ക്ക് ഉള്‍ക്കടലിലൂടെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാറില്ല. എന്നാല്‍, താരതമ്യേന ശക്തികുറഞ്ഞ റേഡിയോ തരംഗങ്ങള്‍ക്ക് ഉള്‍ക്കടലില്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് കമ്യൂണിറ്റി റേഡിയോയുടെ പ്രത്യേകത. ഇത് മനസ്സിലാക്കി ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ചറല്‍ ഫോറം എന്ന സംഘടന രംഗത്ത് വരുകയും അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയുമാണ്.
കാലാവസ്ഥക്ക് ചെറിയ രീതിയില്‍ വ്യത്യാസം ഉണ്ടായാല്‍ ജില്ല ഭരണകൂടം, കാലാവസ്ഥകേന്ദ്രം പുറപ്പെടുവിക്കുന്ന 'മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുത്'എന്ന മുന്നറിയിപ്പ് നല്കി തടിയൂരാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.