ബീമാപള്ളി പൊലീസ് വെടിവെപ്പിന് ഇന്ന് പന്ത്രണ്ട് വര്‍ഷം
text_fieldsഅമ്പലത്തറ: ബീമാപള്ളി പൊലീസ് വെടിവെപ്പിന് തിങ്കളാഴ്ച 12 ആണ്ട് പൂര്‍ത്തിയാകുമ്പോള്‍ വെടിയേറ്റ് മരിച്ചവര്‍ വിസ്മൃതിയിലേക്ക്. വെടിവെപ്പിെൻറ ഓര്‍മദിനത്തില്‍ ഇവര്‍ക്കായി അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരുന്നവര്‍ പോലും ഇവരെ മറന്ന അവസ്ഥയാണ്.
ഒരു ദേശത്തിെൻറ നെഞ്ചിലേക്ക് പൊലീസ് നടത്തിയ സമാനതകളില്ലാത്ത ഭീകരതയിൽ, ബീമാപള്ളി കടപ്പുറത്ത് ആറുപേരാണ് മരിച്ചുവീണത്. 52 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉറ്റവരുടെ വേര്‍പാട് സൃഷ്ടിച്ച വ്യഥയിലും ഒറ്റപ്പെടലിലും ഇരകളുടെ കുടുംബങ്ങള്‍ ഇന്നും വേദനയിലാണ്. പല കുടുംബങ്ങള്‍ക്കും അത്താണികളെയാണ് നഷ്ടമായത്. വെടിവെപ്പില്‍ ഗുതരമായി പരിക്കേറ്റ നിരവധി പേര് ഇന്നും പണിക്കുപോകാന്‍ കഴിയാതെ വീടുകളില്‍ കിടക്കുകയാണ്.
കൃത്യമായി ചികിത്സകിട്ടാതെ വര്‍ഷങ്ങളോളം നരകവേദന അനുഭവിച്ച് മരിച്ചവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. ചിലര്‍ നരകവേദനയുമായി ജീവിതം തള്ളിനീക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. അന്നത്തെ ജില്ല ജഡ്ജിയായിരുന്ന കെ. രാമകൃഷ്ണെൻറ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുെമത്തിയില്ല. സംഭവസ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കള്‍ കെണ്ടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐയുടെ പ്രത്യേകസംഘം സ്ഥലത്ത് എത്തിയെങ്കിലും ഉറവിടം കെണ്ടത്താന്‍ കഴിഞ്ഞിെല്ലന്ന് പറഞ്ഞ് തുടക്കത്തില്‍ തന്നെ പിന്മാറി.
പശ്ചാത്തലം
ബീമാപള്ളി പ്രദേശത്ത് അക്രമം അഴിച്ചുവിട്ട കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒരുമിച്ച് കൂടിയ ആള്‍ക്കൂട്ടത്തിന് നേരെയാണ് 2009 മേയ് 17 ന് വെടിെവപ്പ് നടന്നത്.
തുടക്കത്തില്‍ സംഭവത്തിനെ പൊലീസ് വര്‍ഗീയസംഘർഷമാക്കി മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും സര്‍വകക്ഷിയോഗത്തില്‍ ഇരുകക്ഷികളും സ്ഥലത്ത് നടന്നത് വര്ഗീയസംഘര്ഷമെല്ലന്നും പൊലീസിെൻറ വീഴ്ചയാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും പറഞ്ഞിരുന്നു.
ജുഡീഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യമുയര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരം സ്വരങ്ങളും നിലച്ചമട്ടിലാണ്.
കൊമ്പ് ഷിബു പിന്നീട് മരിച്ചു. ആറ് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിെച്ചങ്കിലും പരിക്കേറ്റവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരങ്ങള്‍ അന്ന് ലഭിച്ചിെല്ലന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇത് പതിയെ കെട്ടടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.