ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര; നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം
text_fieldsതിരുവനന്തപുരം: ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ വൈകീട്ട് ഒമ്പത് വരെ അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, ഓവർബ്രിഡ്ജ്, ആയുർവേദ കോളജ്, സ്റ്റാച്യു, സ്പെൻസർ, വി.ജെ.ടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ആൾസെയിൻസ്, ശംഖുംമുഖം, വലിയതുറ വരെയുള്ള റോഡിൽ ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഏര്‍പ്പെടുത്തി.
കിഴക്കേകോട്ട-ഓവർബ്രിഡ്ജ്-ആയുർവേദ കോളജ്- വി.ജെ.ടി-ആശാൻസ്ക്വയർ ജനറൽഹോസ്പിറ്റൽ -പേട്ട-ചാക്ക റോഡിലും ചാക്ക-ശംഖുംമുഖം-എയർപോർട്ട് റോഡിലും ചാക്ക-ഈഞ്ചയ്ക്കൽ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
കിഴക്കേകോട്ടയിൽനിന്ന് എം.സി റോഡ് വഴിയും ശ്രീകാര്യം-കഴക്കൂട്ടം-വെള്ളയമ്പലം എന്നീ ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം-തമ്പാനൂർ ഫ്ലൈ ഓവര്‍-തൈക്കാട്-പനവിള-ബേക്കറി വഴിയും ചാക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈഞ്ചക്കല്‍-ചാക്ക ഫ്ലൈ ഓവര്‍ വഴിയും പോകണം.
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്ന നെയ്യാറ്റിൻകര, നേമം, ഭാഗത്തുനിന്ന് വരുന്ന ഗണേശവിഗ്രഹ വാഹനങ്ങൾ കിള്ളിപ്പാലം - അട്ടക്കുളങ്ങര വഴി പഴവങ്ങാടിയിലെത്തേണ്ടതും കോവളം, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്ന്വരുന്ന ഗണേശ വിഗ്രഹ വാഹനങ്ങൾ അമ്പലത്തറ-അട്ടക്കുളങ്ങര വഴി പഴവങ്ങാടിയിലെത്തണം.
എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ യാത്രകൾ ക്രമീകരിക്കേണ്ടതും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ ആൾ സെയിൻസ്-ശംഖുംമുഖം റോഡ് ഒഴിവാക്കി ഈഞ്ചയ്ക്കൽ-കല്ലുംമൂട്-വലിയതുറ വഴി പോകേണ്ടതുമാണ്.
ഘോഷയാത്ര കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, മേനംകുളം പെരുമാതുറ, തീരദേശപാത വഴിയോ, തുമ്പ, കഴക്കൂട്ടം ദേശീയപാത വഴിയോ പോകേണ്ടതാണ്.
നെയ്യാറ്റിന്‍കര, കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയതുറ-ബീമാപള്ളി-പൂന്തുറ വഴിയോ വലിയതുറ-കല്ലുമൂട് വഴിയോ പോകണം. പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ചാക്ക - പേട്ട-പാളയം വഴി പോകണം. വിവരങ്ങള്‍ അറിയുന്നതിലേക്ക് 0471-2558731, 9497990005 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.