തിരുവനന്തപുരം വിമാനത്താവളം: കൂടുതല്‍ സർവിസുകള്‍ ആരംഭിക്കാൻ നീക്കം
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സർവിസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇതിെൻറ മുന്നോടിയുള്ള ചര്‍ച്ചകള്‍ അദാനി ഗ്രൂപ് വിവിധ എയര്‍ലൈന്‍സ് കമ്പനികളുമായി ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ തിരുവനന്തപുരത്തുനിന്ന് വിവിധ രാജ്യങ്ങളിലേക്ക് നേരിട്ട് സർവിസുകളില്ല. ഇത് കാരണം യാത്രക്കാര്‍ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. കൂടുതല്‍ സർവിസുകള്‍ എത്തിക്കുന്നതിലൂടെ യാത്രക്കാരുടെ എണ്ണത്തിന് വർധന ഉണ്ടാകുന്നതിനൊപ്പം എയര്ലൈനുകളില്നിന്ന് ലഭിക്കുന്ന ഓപറേഷന് ചാര്‍ജും വാടകയിനത്തില്‍ കിട്ടുന്ന തുകയും അദാനിക്ക് ബോണസായി മാറും. ഇതേയിനത്തില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇപ്പോഴും കോടികളാണ് നല്‍കാനുള്ളത്.
എയര്‍ലൈസുകളുടെ ഹാന്‍ഡിലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിെൻറ 31.8 ശതമാനം ഫീസായി നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിരുന്നു. രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സർവിസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സർവിസുകെളയാണ് പിന്നീട് വെട്ടിക്കുറച്ചത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉൾപ്പെടെയുള്ള സർവിസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറിയിരുന്നു. ഇത് കാരണം തിരുവനന്തപുരത്തുനിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവിസുകളില്ലാത്തത് ഹാജിമാരെയും പ്രവാസികളെയും ഒരുപാട് വലക്കുന്നു.
കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവിസുകള്‍ നടക്കുമ്പോഴാണ് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സൗദിയിലെ ജിദ്ദയിലേക്കും റിയാദിലേക്കും നേരിട്ട് സർവിസുകള്‍ ഇല്ലാതെ പോയത്. തിരുവനന്തപുരത്തുനിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും പോകാന്‍ ദിവസവും വിവിധ സർവിസുകളുടെ കണക്ഷന് ൈഫ്ലറ്റുകളുണ്ട്. ഇത്തരം വിമാനങ്ങളില്‍ കയറുന്നവര്‍ ജിദ്ദയിലും റിയാദിലും എത്താന്‍ മറ്റ് രാജ്യങ്ങളുടെ എയര്‍പോര്‍ട്ടുകളില്‍ ചെന്ന് മണിക്കൂറുകളോളം കാത്തിരിക്കണം. ഇൗ സമയത്ത് ഭക്ഷണമോ വെള്ളമോ വിമാനസർവിസുകാരില്നിന്ന് പേരിനുപോലും ലഭിക്കാറില്ല. ഇതുപോലെയാണ് കണക്ഷന് ൈഫ്ലറ്റുകളില് വിവിധ രാജ്യങ്ങളിലേക്ക് പറക്കുന്നവരുടെ അവസ്ഥ. സൗദി എയര്‍ലൈന്‍സ് ഉൾപ്പെെടയുള്ള സർവിസുകള്‍ മടക്കിയെത്തിക്കുന്നതിനൊപ്പം പുതിയ സർവിസുകള്‍കൂടി കൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. പല വിമാനക്കമ്പനികളും തിരുവനന്തപുരത്തുനിന്ന് പറക്കുന്നതിനുള്ള പച്ചക്കൊടി കാണിച്ചു. കൂടുതല്‍ സർവിസുകള്‍ വരുന്നത് അദാനിയുടെ ഖജനാവ് നിറക്കുമെങ്കിലും ഇതിെൻറ കൂടുതല്‍ ഗുണം കിട്ടുന്നത് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കാണ്.
ആവശ്യവുമായി പ്രവാസി സംഘടനകളും
അദാനി ഗ്രൂപ്പിന് പുറമെ കൂടുതല്‍ സർവിസുകള്‍ തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകളും വിവിധ എയര്‍ലൈന്‍സുകളെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കുവൈത്തിലേക്ക് ജസീറ എയര്‍വേസ് നേരിട്ട് സർവിസ് ആരംഭിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം നോണ്‍ റെസിഡൻറ്സ് ഓഫ് കുവൈത്ത് (ട്രാക്ക്) ഭാരവാഹികള്‍ ജസീറ എയര്‍വേസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായി ചര്‍ച്ച നടത്തി. കേന്ദ്രത്തിെൻറ അനുമതി കിട്ടിയാല്‍ സർവിസ് ആരംഭിക്കുമെന്ന ഉറപ്പും വാങ്ങി. നിലവില്‍ തിരുവനന്തപുരത്തുനിന്ന് കുവൈത്തിലേക്ക് കുവൈത്ത് എയര്‍വേസ് അല്ലാതെ മറ്റു വിമാനങ്ങള്‍ നേരിട്ട് സർവിസ് ഇല്ല.
സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ജെസീറ എയര്‍വേസ് സർവിസ് നടത്തുന്നുണ്ട്. ജെസീറ വന്നാല്‍ ടിക്കറ്റ് നിരക്ക് കുറയുന്നതിനൊപ്പം നേരിട്ടുള്ള സർവിസുമാകും. നിലവില്‍ സർവിസുകള്‍ കുറവായത് കാരണം സർവിസ് നടത്തുന്ന വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ മറ്റു വിമാനത്താവളങ്ങളില്‍നിന്ന് ഈടാക്കുന്നതിെൻറ ഇരട്ടിയിലധികമാണ് തിരുവനന്തപുരത്തുനിന്ന് ഈടാക്കുന്നത്. ഇത് കാരണം സാധാരണക്കാരായ പ്രവാസികള്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു.
കൂടുതല്‍ സർവിസുകള്‍ ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്കുകള്‍ വിമാനക്കമ്പനികള്‍ക്ക് താഴ്ത്തേണ്ടിവരും. ഇത് യാത്രക്കാര്‍ക്ക് പ്രയോജമാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.