െഎ.ടി കമ്പനി ജീവനക്കാരുടെ ശമ്പള അക്കൗണ്ടിൽനിന്ന് രണ്ടര കോടി കവർന്നയാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടിൽനിന്ന് 2.5 കോടി രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. പത്തനാപുരം കമുകിൻചേരി ചിറ്റാശ്ശേരി ദീപക് നിവാസിൽ ദീപക് ദിനേശിനെയാണ് (33) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ൽ ആണ് തട്ടിപ്പിെൻറ തുടക്കം. ഐ.ടി കമ്പനിയിൽ അക്കൗണ്ട് മാനേജറായിരുന്ന പ്രതി തിരുവനന്തപുരം ബ്രാഞ്ചിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടിൽനിന്ന് പലതവണയായി 2.5 കോടി രൂപ തെൻറ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പുകണ്ടെത്തിയ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് മുങ്ങിയ പ്രതി കേരളത്തിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ പൃഥ്വിരാജിെൻറ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐമാരായ രതീഷ്, സുനിൽ, സി.പി.ഒമാരായ രാജാ റാം, ഷമി, സുമേഷ്, രഞ്ജിത്ത്, വിപിൻ, അലക്സ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പുനലൂരിലെ ഒളിസങ്കേതത്തിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.