യുവാവിനെ വീട്ടിൽ കയറി അക്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ
text_fieldsപോത്തൻകോട്: പോത്തൻകോട് മീനാറയിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ച കേസിൽ രണ്ടുപ്രതികൾകൂടി പിടിയിൽ. ചേർത്തല സ്വദേശി നഫിൻ (29), ഇടുക്കി കമ്പംമേട് സ്വദേശി റോഷൻ (25)എന്നിവരാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. അക്രമത്തിന് പിന്നിൽ കൊല്ലം സ്വദേശി അൻവറെന്നയാളുടെ ക്വട്ടേഷനെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
ബുധനാഴ്ച നടന്ന അക്രമത്തിൽ രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലിനാണ് പോത്തൻകോട് മീനാറ സ്വദേശി ഷഹനാസിനെ അഞ്ചംഗ സംഘം വീട്ടിൽകയറി ആക്രമിച്ചത്. വിദേശത്തുള്ള കൊല്ലം സ്വദേശി അൻവറെന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും കാരണം അറിയില്ലെന്നുമാണ് പ്രതികളുടെ മൊഴി. 50,000 രൂപയാണ് പ്രതിഫലം.
സംഭവത്തിൽ ഇനി ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. ക്വട്ടേഷനെടുത്ത ഒന്നാംപ്രതി സജാദ് ജയിലിൽവെച്ചാണ് ബാക്കിയുള്ള പ്രതികളെ പരിചയപ്പെട്ടത്. അറസ്റ്റിലായവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.