വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയില്‍
text_fieldsവലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. തെങ്കാശി പുളിയങ്കുടി സ്വദേശി സിക്കന്ദര്‍ വീര്‍ മുഹമ്മിനെയാണ് (52) അധികൃതര്‍ പിടികൂടിയത്. ഇയാൾ ആധാറില്‍ തിരിമറി നടത്തി പേരുമാറ്റി വ്യാജ പാസ്പോര്‍ട്ട് നിർമിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ദുബൈയിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയ പ്രതിയുടെ പാസ്പോര്‍ട്ട് എമിഗ്രേഷന്‍ അധികൃതര്‍ പരിശോധിക്കുന്നതിനിടെ വ്യാജമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് അധികൃതര്‍ ഇയാളെ തടഞ്ഞുവച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വലിയതുറ: വ്യാജ പാസ്പോര്‍ട്ടുമായി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. തമിഴ്നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുൽ ഖാദറിനെ (42) ആണ് അധികൃതര്‍ പിടികൂടിയത്. ഇയാല്‍ ആധാര്‍ തിരുത്തി പേര് മാറ്റി വ്യാജപാസ്പോര്‍ട്ട് നിർമിച്ച് ബുധനാഴ്ച പുലര്‍ച്ചെ സൗദിയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.
എമിഗ്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ പാസ്പോര്‍ട്ട് വ്യാജമെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.