Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാറിൽ രണ്ടുപേരെ...

ബാറിൽ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ബാറിൽ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ
cancel
camera_alt

പ്രതികളെ സംഭവം നടന്ന ബാർ ഹോട്ടലിൽ തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ

പോത്തൻകോട് : ബാറിൽ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ട്​ പ്രതികൾ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ്(28), ബിനു (28) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്. പോത്തൻകോട് ജംഗ്ഷന്​ സമീപത്തെ ബാറിലുണ്ടായ സംഘർഷത്തിലാണ് വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ‌രാജ് (27), സുഹൃത്ത് ഷിജിൻ (26) എന്നിവർക്ക് വെട്ടേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഈ കേസിലെ മൂന്നാം പ്രതിയായ വിഷ്ണു ഒളിവിലാണ്.

പ്രതികളെ സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്, പോത്തൻകോട് എസ് ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewspothencodeStabbing caseCrimes News
News Summary - Two suspects arrested in stabbing case at bar
Next Story
RADO