മെഡിക്കൽ കോളജിൽ അനധികൃത പരസ്യങ്ങൾ; നടപടിക്കൊരുങ്ങി അധികൃതർ
text_fieldsമെഡിക്കൽകോളജ്: മെഡിക്കൽ കോളജ് കാമ്പസിൽ അനധികൃതമായി പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാമ്പസിനുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ കെട്ടിടങ്ങളുടെ ചുമരുകളിലും ചുറ്റുമതിലുമെല്ലാം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പതിക്കുന്നത് വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്. പെയിന്റ് ചെയ്ത് നവീകരിച്ച ചുമരുകളിൽ മാത്രമല്ല, ക്യാമ്പസിനുള്ളിലെ വൃക്ഷങ്ങളിലും ആണിയടിച്ചും പശതേച്ചും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.