ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
text_fieldsസഞ്ചു
വഞ്ചിയൂര്‍: ബൈക്ക് മോഷണക്കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി വെട്ടുകാട് നിര്‍മല ഹോസ്പിറ്റലിനു സമീപം ടി.സി 33/17 തൈവിളാകം വീട്ടില്‍ സഞ്ചു (28) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് വഞ്ചിയൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ സെന്‍ട്രല്‍ ബാങ്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് പ്രതി കവര്‍ന്നത്.
സംഭവ ദിവസം രാത്രി വഞ്ചിയൂര്‍ ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കവര്‍ന്നെടുത്ത ബൈക്കുമായി പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വഞ്ചിയൂര്‍, വലിയതുറ, ഫോര്‍ട്ട്, തമ്പാനൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലായി പതിനാലോളം കേസുകളുള്ളതായി പൊലീസ് പറഞ്ഞു. വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഗിരിലാല്‍, എസ്.ഐ അനീഷ്കുമാര്‍, സി.പി.ഒ മാരായ ജോസ്, രാഗേഷ്, ബിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.