തലകറങ്ങി വീണാലും മരുന്ന് കിട്ടില്ല; ജനറല്‍ ആശുപത്രി ഫാർമസിയിൽ മരുന്നിനായി നീണ്ട നിര
text_fieldsവഞ്ചിയൂര്‍: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് ലഭിക്കണമെങ്കില്‍ മണിക്കൂറകള്‍ ക്യൂവില്‍ നില്‍ക്കണമെന്ന് പരാതി. രാവിലെ ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു ഏതാനും മിനിറ്റുകള്‍ക്കുളളില്‍ ഫാര്‍മസിയിൽ നീണ്ട ക്യൂ ദൃശ്യമാകും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് നീണ്ട ക്യൂവിന് കാരണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ജനറല്‍ ആശുപത്രിയിലെ പ്രവേശന കവാടത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ ഏറെ നേരം ക്യൂ നില്ക്കുന്ന രോഗികളില്‍ പലരും തലകറങ്ങി വീഴുന്ന സംഭവവും ഉണ്ട്.
ആദ്യം ടോക്കന്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ക്യൂ. ടോക്കന്‍ ലഭിക്കുന്ന മുറയ്ക്ക് അകത്തുകടന്ന ശേഷം മറ്റൊരു ക്യൂവില്‍ നില്‍ക്കണം. അപ്പോഴേക്കും മണിക്കൂറുകള്‍ കഴിയും. ഫാര്‍മസിക്ക് സമീപത്തായി കാരുണ്യ ഫാര്‍മസിയുണ്ടെങ്കിലും അവിടെ തിരക്കില്ല. ആവശ്യത്തിന് മരുന്ന് ഇല്ലാത്തതാണ് തിരക്കില്ലാത്തതിന് കാരണം. പ്രധാന ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.