ജനറൽ ആശുപത്രി പരിസരത്ത് മാലിന്യം തള്ളുന്നു
text_fieldsവഞ്ചിയൂര്‍: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന് സമീപത്തായി പ്ലാസ്റ്റിക് മാലിന്യം ചാക്കുകളില്‍ കെട്ടി നിക്ഷേപിക്കുന്നതായി പരാതി. നൂറില്‍പരം പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ചാണ് മാലിന്യം അടുക്കിവെച്ചിരിക്കുന്നത്.
ഇതിന് സമീപമാണ് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ വാര്‍ഡ്, ഭക്ഷണശാല, നേത്ര വിഭാഗം, ഡയാലിസിസ് യൂനിറ്റ് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ആശുപത്രി പരിസരത്ത് പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്നു എന്ന് എഴുതി വെക്കുകയും എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെ മൗനാനുവാദത്തോടെ തന്നെ മാലിന്യ നിക്ഷേപം നടത്തുകയും ചെയ്യുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. പരിസരം ഇഴ ജന്തുക്കളുടെ ഭീഷണി നേരിടുന്നതായും പറയുന്നു. മാലിന്യ നിക്ഷേപം നടത്തിയ ജീര്‍ണിച്ച കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് ചാക്കുകളില്‍ നിറച്ച മാലിന്യം ആശുപത്രി പരിസരത്തുനിന്ന് നീക്കംചെയ്യണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.