പേട്ട റെയില്‍വേ സ്റ്റേഷനിലെ ശൗചാലയം പൂട്ടിയിടുന്നു; ജനത്തിന് പ്രയോജനമില്ല
text_fieldsവഞ്ചിയൂര്‍: പേട്ട റെയില്‍വേ സ്റ്റേഷനിലെ ശൗചാലയം പൂട്ടിയിടുന്നത് ട്രെയിന്‍ യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. വിവിധയിടങ്ങളില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ച് കൊല്ലം ഭാഗത്തേക്കും യാത്രചെയ്യാന്‍ ഇവിടെ എത്തുന്നവരാണ് ബുദ്ധിമുട്ടുന്നത്.
പൂട്ടിയിട്ട ശൗചാലയത്തിനു സമീപത്തായി പണം നല്കി ഉപയോഗിക്കുന്ന ശൗചാലയത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആവശ്യത്തിന് വെള്ളമില്ലാതെയും പ്രകാശമില്ലാതെയും ഭീകരാന്തരീക്ഷമാണിവിടെ.
റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളിലും മറ്റു ജനവാസ കേന്ദ്രങ്ങളിലും ശൗചാലയം നിർമിക്കാന്‍ കോടിക്കണക്കിന് രൂപ വിനിയോഗിക്കുമ്പോഴാണ് റെയില്‍വേയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള മോശം അനുഭവം പൊതുജനങ്ങളും യാത്രികരും അനുഭവിക്കുന്നത്. വിദൂരസ്ഥലങ്ങളില്‍നിന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ ഏറെയും ആശ്രയിക്കുന്നത് സമീപപ്രദേശങ്ങളിലുള്ള പെട്രോള്‍ പമ്പുകളെയാണ്.
ചില റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റേഷന് മാസ്റ്ററെ കണ്ട് ശൗചാലയത്തിന്റെ ചാവി വാങ്ങണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. യാത്രക്കാരുടെ പ്രാഥമിക ആവശ്യം നിറവേറ്റാനുളള അവകാശങ്ങളുടെ ലംഘനമാണ് റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് ട്രെയിന്‍ യാത്രികരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.