എക്സൈസ് മിന്നൽ പരിശോധനയിൽ കഞ്ചാവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ
text_fieldsവർക്കല: എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടികൂടി; വിൽപന നടത്തിവന്ന അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. വിനോദസഞ്ചാരമേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലും ഹോംസ്റ്റേകളിലും നടത്തിയ രാത്രികാല മിന്നൽ പരിശോധനയിലാണ് അറസ്റ്റുണ്ടായത്.
വർക്കല ഹെലിപ്പാഡിന് സമീപം പ്രവർത്തിക്കുന്ന ആഡംബര റിസോർട്ടിൽനിന്നാണ് 300 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും സഹിതം അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തത്.
നാവായിക്കുളം അയിരമൺനില വടങ്കരമൂല കുന്നുവിള വീട്ടിൽ സെയ്ദ് അലി (24), തിരുവനന്തപുരം കോളിയൂർ മുട്ടക്കാട് വാഴത്തോട്ടം മേലേപുത്തൻവീട്ടിൽ അജിത്ത് (22), മലയിൻകീഴ് പെരിങ്കാവ് പുതുവീട്ടിൽമേൽ അഭിജിത്ത് ഭവനിൽ അനിരുദ്ധ് (20), മലയിൻകീഴ് വിഴവൂർ തെങ്ങുവിളാകം വീട്ടിൽ ദീപു (20), നാവായിക്കുളം കുടവൂർ കപ്പാംവിള ഞാറയിൽകോണം പാറക്കെട്ടിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്.
റിസോർട്ടുകളിൽ റൂമെടുത്ത് താമസിച്ച് ആവശ്യക്കാരെ ഫോൺ മുഖേന കണ്ടെത്തി കഞ്ചാവ് വിൽപന നടത്തുകയാണ് സംഘത്തിെൻറ രീതി. വാട്സ്ആപ് പോലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ വഴിയാണ് സംഘത്തിെൻറ പ്രവർത്തനം.
പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ െക.എൽ 23 ക്യൂ 7351 രജിസ്റ്റർ നമ്പരിലുള്ള ബുള്ളറ്റിൽ വന്ന കരുനാഗപ്പള്ളി ആലപ്പാട് വില്ലേജിൽ പണ്ടാരത്തുരുത്ത് കണ്ടത്തിൽ വീട്ടിൽ മുത്തപ്പൻ എന്ന ആദിത്യകുമാറിനെ (23) 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു.
എക്സൈസ് വർക്കല റേഞ്ച് ഇൻസ്പെക്ടർ മഹേഷ്, പ്രീവൻറിവ് ഓഫിസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ്, മഹേഷ്, ഷിജു, രാകേഷ്, ഡ്രൈവർ ഗിരീശൻ എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ റെയ്ഡ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.