ഏതുനിമിഷവും നിലംപൊത്താവുന്ന കൂരയ്ക്ക് കീഴിൽ ഒരച്ഛനും മകനും
text_fieldsവർക്കല: ഏതുനിമിഷവും നിലംപൊത്താവുന്ന കൂരയ്ക്ക് കീഴിൽ ഒരച്ഛനും മകനും. ഒരു വീടെന്നത് ഇവർക്ക് സ്വപ്നങ്ങളിൽ മാത്രം. അയിരൂർ മൂലഭാഗം ശോഭന വിലാസത്തിൽ സഹദേവനും മകൻ വിഷ്ണുവുമാണ് അപകട മുനമ്പിൽ രാപകൽ കഴിച്ചുകൂട്ടുന്നത്. ഇടിഞ്ഞുവീഴാൻ പാകത്തിലുള്ള കൂരയിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന മകന് താങ്ങുംതണലുമായാണ് പിതാവ് സഹദേവൻ കഴിയുന്നത്.
മഴയൊന്ന് പെയ്താൽ ചോർന്നൊലിക്കുന്ന വീടിെൻറ ഒരുഭാഗത്തെ ചുവർ അടുത്തിടെ മഴയിൽ ഇടിഞ്ഞുവീണിരുന്നു. അപകടത്തിൽനിന്ന് വിഷ്ണു (32) കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഭാര്യയുടെ മരണത്തോടെ സഹദേവൻ മാത്രമാണ് മകന് കൂട്ടായുള്ളത്. കെട്ടുറപ്പില്ലാത്ത വീട്ടിൽ മകനെ ഒറ്റക്ക് നിർത്തി പുറത്ത് പണിക്കുപോകാനും ഇയാൾക്ക് സാധിക്കുന്നില്ല. 13 വർഷമായി വീടിനുവേണ്ടി അപേക്ഷകൾ നൽകി പഞ്ചായത്ത്, ബ്ലോക്ക് ഓഫിസുകളിൽ കയറിയിറങ്ങിയിട്ടും ആനുകൂല്യം പതിവായി നിഷേധിക്കപ്പെടുകയാണ്. നിലവിലെ അവസ്ഥ കണ്ടറിഞ്ഞ് ബോധിച്ചിട്ടും അധികൃതരുടെ അനാസ്ഥ മാത്രമാണ് തടസ്സമായി നിൽക്കുന്നതെന്നാണ് സഹദേവൻ പറയുന്നത്. ആകെയുള്ള മൂന്ന് സെൻറ് സ്ഥലത്താണ് നിലംപൊത്താറായ വീട് നിൽക്കുന്നത്. ചുറ്റിലും കാടുകയറിയതിനാൽ ഇഴജന്തുക്കളുടെ ശല്യം വേറെയും. മൺകട്ടയിൽ തീർത്ത വീടിെൻറ മേക്കൂരയായി തകരഷീറ്റ് മൂടിയിട്ടുണ്ട്.
മാനസികനില തെറ്റിയ മകെൻറ ചികിത്സക്കും നല്ലൊരു തുക സഹദേവന് മാസാമാസം കെണ്ടത്തണം. സൈക്കിൾ നന്നാക്കി കിട്ടുന്ന വരുമാനത്തിലാണ് ഇരുവരും കഴിയുന്നത്. വീടിെൻറ ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞതോടെ വരും ദിവസങ്ങളിൽ പെയ്യാവുന്ന മഴ കൂടുതൽ ദുരന്തം വരുത്തുമോ എന്ന ഭീതിയിലാണ് സഹദേവനും മകനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.