അമോണിയം കലർന്ന പഴകിയ മത്സ്യം പിടികൂടി
text_fieldsവർക്കല: പുന്നമൂട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷ വിഭാഗം സ്പെഷൽ സ്ക്വാഡ് വീണ്ടും പരിശോധന നടത്തി. 35 കിലോയോളം അമോണിയം കലർന്ന പഴകിയ മത്സ്യം പിടിച്ചെടുത്തു. പുന്നമൂട് മാർക്കറ്റിൽ പഴകിയ മത്സ്യവിൽപന സ്ഥിരമാണെന്നുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ പരിശോധന നടത്തിയത്.
മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ 35 കിലോയോളം മത്സ്യത്തിൽ അമോണിയം സാന്നിധ്യം കണ്ടെത്തി. 25 കിലോ ചെമ്പല്ലി, 10 കിലോ ചൂര എന്നിവയാണ് അമോണിയം കലർത്തി വിൽപനക്കെത്തിച്ചിരുന്നത്. പുന്നമൂട് മാർക്കറ്റിൽനിന്ന് നിരന്തരമായി മാരകമായ രാസവസ്തുക്കൾ കലർത്തിയതും ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യം ആരോഗ്യവകുപ്പ് അധികൃതർ പിടികൂടുന്നുണ്ട്.
എന്നാൽ, വീണ്ടും ഇത്തരം മത്സ്യം പതിവായി വിൽപനക്കെത്തുകയാണ്. ചൊവ്വാഴ്ച പിടിച്ചെടുത്ത 35 കിലോ മത്സ്യവും നശിപ്പിക്കുന്നതിനുള്ള നടപടി ഭക്ഷ്യസുരക്ഷ വിഭാഗം സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഓഫിസർ ഡോ. പ്രവീൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.