വർക്കല കയറാൻ വീറോടെ; തിരികെപ്പിടിക്കാൻ യു.ഡി.എഫ്, ആത്മവിശ്വാസത്തിൽ ഇടതുമുന്നണി
text_fieldsതിരുവനന്തപുരം: റോഡിന് ഒത്ത നടുവിലെ വെള്ളവര പോെല അങ്ങോേട്ടാ ഇങ്ങോേട്ടാ എന്ന് ഉറപ്പിച്ച് പറയാനാകാത്ത വിധം അവ്യക്തമാണ് വർക്കലയിലെ രാഷ്ട്രീയ ചിത്രം. എല്ലാ തെരഞ്ഞെടുപ്പുകളിലും റോഡുവികസനമടക്കം മുഖ്യ ചർച്ചാവിഷയമാകുന്ന ഇവിടെ മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള ഉശിരൻ പോരാണ്. കഴിഞ്ഞതവണ വർക്കല പിടിച്ചെടുത്തതിെൻറ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി വി. ജോയിയെ 'വർക്കലയുറപ്പിക്കാ'ൻ നിയോഗിച്ചിട്ടുള്ളത്.
മൂന്ന് വട്ടം തങ്ങൾക്കൊപ്പം നിന്ന മണ്ഡലം കഴിഞ്ഞവട്ടം കൈവിെട്ടങ്കിലും അതിെൻറ കണക്ക് തീർക്കാനും മണ്ഡലം തിരിെകപ്പിടിക്കാനുമുറച്ചാണ് യു.ഡി.എഫ് ക്യാമ്പ് ബി.ആർ.എം. ഷെഫീറിനെ രംഗത്തിറക്കിയത്. സ്ഥാനാർഥി പ്രഖ്യാപനം ആദ്യം പൂർത്തീകരിച്ച് ഇടതുമുന്നണിയാണ് ആദ്യം കളത്തിലിറങ്ങിയത്. എത്താൻ അൽപം വൈകിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളിലും എതിരാളിക്കൊപ്പം ഒാടിെയത്താൻ കഴിെഞ്ഞന്നതാണ് യു.ഡി.എഫ് ക്യാമ്പിെൻറ ആശ്വാസം. ജാതിസമവാക്യങ്ങൾ കൂട്ടിക്കിഴിക്കുമ്പോൾ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ബി.ഡി.ജെ.എസ് സ്ഥാനാർഥി എസ്.ആർ.എം. അജിയാണ് എൻ.ഡി.എക്ക് വേണ്ടി ഇവിടെ മത്സരിക്കുന്നത്.
സർക്കാറിെൻറ വികസന-ക്ഷേമ പ്രവർത്തനങ്ങളിലൂന്നിയാണ് എൽ.ഡി.എഫിെൻറ പ്രചാരണം. വർക്കലയിലെ പുതിയ െഎ.ടി.െഎ, റോഡുകൾ, സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങളും സ്കൂൾ വാഹനങ്ങളും, ആശുപത്രി നവീകരണം എന്നിവയാണ് എൽ.ഡി.എഫ് ജനസമക്ഷം അവതരിപ്പിക്കുന്നത്. വികസനപ്രവർത്തനങ്ങൾ ബുക്ലെറ്റ് മാതൃകയിൽ തയാറാക്കിയിട്ടുണ്ട്.
എന്നാൽ, വർക്കലയിലെ കുടിവെള്ളക്ഷാമമടക്കം അടിസ്ഥാനവിഷയങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് പ്രചാരണം. റോഡുകളിലെ വെള്ളവര മാത്രമല്ല വികസനം എന്ന് മറുഭാഗം ആരോപിക്കുേമ്പാൾ വർക്കലക്കാർ റോഡുകളിൽ വെള്ളവര കണ്ട് തുടങ്ങിയത് തങ്ങളുടെ എം.എൽ.എ വന്നതിന് ശേഷമാണെന്നാണ് യു.ഡി.എഫിെൻറ മറുപടി. ഇടവ ജനതമുക്ക് മേൽപാലങ്ങളുടെ കാര്യത്തിൽ ഇടതുസർക്കാർ ഒന്നും ചെയ്തില്ലെന്നും വർക്കല ബൈപാസിെൻറ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നുമാണ് യു.ഡി.എഫ് ക്യാമ്പിെൻറ ആരോപണം. പ്രദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ഇവിടെ സജീവ ചർച്ചാവിഷയമാണ്. പ്രധാനമായും കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് പ്രചാരണങ്ങളിലൂന്നുന്നത്. അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളും ശബരിമലയുമെല്ലാം ഉന്നയിച്ചാണ് യു.ഡി.എഫ് പ്രചാരണം.
സി.പി.എം ജില്ല കമ്മിറ്റി അംഗവും കർഷകസംഘം ജില്ല കമ്മിറ്റി അംഗവുമാണ് വി. ജോയി. ബി.എ, എൽഎൽ.ബി ബിരുദധാരിയാണ്. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ചെമ്പഴന്തി എസ്.എൻ കോളജിൽ നിന്നും യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, സർവകലാശാല സെനറ്റംഗം, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കെ.പി.സി.സി സെക്രട്ടറിയും മാധ്യമസമിതി അംഗവുമാണ് ബി.ആർ.എം ഷെഫീർ. തൊളിക്കോട് പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം േലാ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി. പെരിങ്ങമ്മല ഇക്ബാല്‍ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, കേരള സര്‍വകലാശാല യൂനിയന്‍ എക്സിക്യൂട്ടിവ് അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ്പ്രസിഡൻറ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, സംസ്ഥാന വക്താവ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എസ്.എൻ.ഡി.പി ശിവഗിരി യൂനിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സി. അംഗവുമാണ് എൻ.ഡി.എ സ്ഥാനാർഥി എസ്.ആർ.എം അജി. 2016 ലെ തെരഞ്ഞെടുപ്പിൽ 19842 വോട്ട് സ്വന്തമാക്കിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വർക്കല മുനിസിപ്പാലിറ്റിയിൽ കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയതിെൻറ ആത്മവിശ്വാസവും എൻ.ഡി.എക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.