കടലിൽ കാണാതായ വിഷ്ണുവിെൻറ മൃതദേഹം തീരത്തടിഞ്ഞു
text_fieldsവർക്കല: കാപ്പിൽ കടലിൽ കുളിക്കവെ തിരയിലകപ്പെട്ട് കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം തീരത്തടിഞ്ഞു. ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥി കല്ലമ്പലം മാവിൻമൂട് പോങ്ങിൽ പ്ലാവിള വീട്ടിൽ കൃഷ്ണകുമാറിെൻറയും ബീനയുടെയും മകൻ വിഷ്ണുവിെൻറ(19) മൃതദേഹമാണ് തീരത്തടിഞ്ഞത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ അപകട സ്ഥലത്തുനിന്ന് ഇരുന്നൂറു മീറ്റർ തെക്ക് മാറി വെറ്റക്കട മത്സ്യബന്ധനകേന്ദ്രത്തിലാണ് മൃതദേഹം അടിച്ചുകയറിയത്. തീരത്തുകണ്ട മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയിലേക്കെടുത്തത്. പൊലീസ് നടപടികൾക്കുശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയൽ പോസ്റ്റ്മോർട്ടം നടത്തി. ജിഷ്ണുവാണ് (ഗൾഫ്) സഹോദരൻ.വിഷ്ണുവിനൊപ്പം കടലിൽ കാണാതായ കല്ലമ്പലം മാവിൻമൂട് പ്രസിഡൻറുമുക്ക് കീഴൂട്ട് വീട്ടിൽ ഗിരീഷിെൻറയും വീജിയുടെയും മകൻ ആരോമലിനായി (അച്ചു-17) തിരച്ചിൽ തുടരുന്നു.
തിങ്കളാഴ്ച രാത്രിയാവോളം പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞെക്കാട് ഗവ.വൊക്കേഷനൽ എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ആരോമൽ.
അടുത്ത സുഹൃത്തുക്കളായ രണ്ടുപേരും വിഷ്ണുവിെൻറ ബൈക്കിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കാപ്പിൽ തീരത്തെത്തിയത്. തീരത്ത് ചുറ്റിക്കറങ്ങിയശേഷം ഇരുവരും കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ആഴ്ചകൾക്ക് മുമ്പും കാപ്പിൽ തീരത്ത് സമാനമായ അപകടം നടന്നിരുന്നു. രണ്ട് എൻജിനീയറിങ് അവസാന വർഷ വിദ്യാർഥികളെയാണ് അന്ന് കടലിൽ കിണാതായത്. ഒരാളുടെ മൃതദേഹം അടുത്തദിവസം ചിലക്കൂർ വള്ളക്കടവിൽ അടിച്ചുകയറിയെങ്കിലും മറ്റെയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.