വർക്കലയിൽ വൻ കഞ്ചാവ് വേട്ട
text_fieldsവർക്കല: വർക്കലയിൽ വൻ കഞ്ചാവ് വേട്ട. വിപണിയിൽ അഞ്ച് ലക്ഷം വിലവരുന്ന എട്ടരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മംഗലപുരം മോഹനപുരം വെള്ളൂർ അലിയാർ മനസ്സിലിൽ നിഹാസ് (33), പാലക്കാട് ചന്ദ്രനഗറിൽ കരിങ്ങരപ്പള്ളി കാരക്കാട് വീട്ടിൽ ശിവശങ്കരൻ വിഘ്നേഷ് (24) എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ മാർഗം ചെന്നൈയിലെത്തുകയും അവിടെനിന്നും ചെന്നൈ മെയിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിറങ്ങുകയുമായിരുന്നു.
മയക്കുമരുന്ന് ശൃംഖലയുമായി അടുത്തബന്ധം പുലർത്തുന്ന യുവാക്കളെ മാസങ്ങളായി ഡാൻസാഫ് ടീം നിരീക്ഷിച്ചുവരികയായിരുന്നു. വർക്കല പൊലീസിന് കൈമാറി. വർക്കല ടൂറിസം കേന്ദ്രത്തിലെ ചില്ലറ വിൽപനക്കാർക്ക് കൈമാറാനായാണ് ഇത്രയും വലിയ അളവിൽ കഞ്ചാവ് കൊണ്ടുവന്നതെന്നുമാണ് അനുമാനം.
നാർകോട്ടിക്സെൽ ഡിവൈ.എസ്.പി റാസിതിന്റെ നിർദേശപ്രകാരം ഡാൻസഫ് എസ്.ഐമാരായ ഫിറോസ് ഖാൻ, ബിജു എ. ഹഖ്, എ.എസ്.ഐ മാരായ ബിജുകുമാർ, ദിലീപ്, പൊലീസുകാരായ അനൂപ്, വിനീഷ്, സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്. വർക്കല താലൂക്ക് തഹസിൽദാർ സ്ഥലത്തെത്തി അളവുതൂക്കം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.