ഇടവയിൽ കോൺഗ്രസിെൻറ കൊടിമരങ്ങൾ തകർത്തു; പതാകകൾ കത്തിച്ചു
text_fieldsവർക്കല: ഇടവയിൽ കോൺഗ്രസിെൻറ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ തകർത്തു. പഞ്ചായത്തിലെ തുഷാരമുക്കിലാണ് തിങ്കളാഴ്ച രാത്രി അക്രമികൾ അഴിഞ്ഞാടിയത്. കോൺഗ്രസിെൻറയും പോഷക സംഘടനകളുടെയും ഇരുമ്പ് പൈപ്പുകളിൽ സ്ഥാപിച്ചിരുന്ന ജങ്ഷനിലെ കൊടിമരങ്ങളെല്ലാം രാത്രിയിൽ അറുത്തുമാറ്റിയ നിലയിലാണ്. കൊടിമരങ്ങളിലെ പതാകകളെല്ലാം തീയിട്ട് നശിപ്പിച്ചു.
തുഷാരമുക്കിൽ ഇതിന് മുമ്പും കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി നാട്ടിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാനുള്ള സി.പി.എമ്മിെൻറ ഗൂഢതന്ത്രമാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇടവ റഹ്മാൻ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും അതേസമയം കൊടിമരം നശിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊടിമരങ്ങൾ നശിപ്പിച്ചും കോൺഗ്രസ് പതാകകൾ കത്തിച്ചും സമാധാനം പുലരുന്ന നാട്ടിൽ അക്രമത്തിന് തിരികൊളുത്തുന്ന സി.പി.എമ്മിനെ തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരെല്ലാം സമാധാനം പാലിക്കണമെന്ന് മുൻ എം.എൽ.എ വർക്കല കഹാർ, ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഹാൽ നിസാം എന്നിവരും വാർത്തകുറിപ്പിൽ പറഞ്ഞു.
പ്രതിഷേധപ്രകടനം നടത്തി
ആറ്റിങ്ങല്‍: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
പ്രകടനങ്ങള്‍ക്കിടെ പല സ്ഥലത്തും കോണ്‍ഗ്രസ് ഓഫിസുകളും ബോര്‍ഡുകളും തകര്‍ക്കപ്പെട്ടു. ആറ്റിങ്ങല്‍, മുദാക്കല്‍, കരവാരം, വഞ്ചിയൂര്‍, ആലംകോട്, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
മുദാക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ്, തോട്ടയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ്, വഞ്ചിയൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെൻറര്‍ എന്നിവ തകര്‍ക്കപ്പെട്ടു.
മുദാക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.എ. ലത്തീഫ് എന്നിവര്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് മുദാക്കല്‍ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂര്, ഇടക്കോട് മണ്ഡലം പ്രസിഡൻറ് ശരണ്‍കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
വഞ്ചിയൂരില്‍ ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നഗരൂര്‍ പൊലീസ് സ്റ്റേഷന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മണ്ഡലം പ്രസിഡൻറുമാരായ എം.കെ. ജ്യോതിയും നിസാം തോട്ടക്കാടും നേതൃത്വം നല്കി. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കുമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ രാത്രിതന്നെ സമരം അവസാനിപ്പിച്ചു.
ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനല്‍, കെ.പി.സി.സി അംഗം എന്‍. സുദര്ശനന്, ഗംഗാധര തിലകന്, ശിഹാബുദ്ദീന് എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.