രാജ്യത്തിന്റെ ഉന്നമനത്തിന് എല്ലാവരും ഗുരുദര്‍ശനങ്ങള്‍ പഠിക്കണം –എം.എ. യൂസുഫലി
text_fieldsതിരുവനന്തപുരം: രാജ്യത്തിെൻറ ഉന്നമനത്തിന് വേണ്ടി ശ്രീനാരായണ ഗുരുവിെൻറ ദര്‍ശനങ്ങള്‍ ഏവരും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള തീർഥാടക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദര്‍ശനങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ദോഷം. എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്നേഹിക്കാനാണ് പറയുന്നത്. തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ല എന്നും യൂസുഫലി പറഞ്ഞു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രി വി.എന്‍. വാസവന്, അടൂര്‍ പ്രകാശ് എം.പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. ബാബു എം.എല്‍എ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
ഗുരു ആത്മീയതയെ ശാസ്ത്രബോധം കൊണ്ട് നിർവചിച്ചു -ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ആത്മീയതയെ ശാസ്ത്രബോധം കൊണ്ട് നിർവചിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു എന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 89ാമത് ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ചുള്ള ശാസ്ത്രസാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. സോമനാഥ് അധ്യക്ഷത വഹിച്ചു.
ബെന്നി ബഹ്നാൻ എം.പി, ഡോ. നമ്പി നാരായണൻ, ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, തിരുവനന്തപുരം സി.ഇ.ടി റിട്ട. പ്രഫ. പി.കെ. സാബു, സ്വാമി അമേയാനന്ദ എന്നിവർ പങ്കെടുത്തു. മണപ്പുറം ഫിനാൻസ് എം.ഡി വി.പി. നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. നവനീത് പബ്ലികിെൻറ ശിവഗിരി തീർഥാടന പ്രത്യേക പതിപ്പും മന്ത്രി പ്രകാശനം ചെയ്തു.
സർവമത പാഠശാലകൾ കൂടുതൽ ഉണ്ടാകണം -മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ശിവഗിരിയിലെ സർവമത പാഠശാലകൾ കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഗുരുവിെൻറ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പിെൻറ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 10 കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചതായും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. ശിവഗിരിയിലെ സാഹിത്യസമ്മേളനത്തിെൻറ ചരിത്രം എഴുതിയാൽ അത് കേരളത്തിെൻറ സാഹിത്യചരിത്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.