Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവർക്കലയിൽ...

വർക്കലയിൽ ഭക്ഷ്യവിഷബാധ; കുട്ടികളടക്കം അറുപതോളം പേർ ആശുപത്രിയിൽ

text_fields
bookmark_border
വർക്കലയിൽ ഭക്ഷ്യവിഷബാധ; കുട്ടികളടക്കം അറുപതോളം പേർ ആശുപത്രിയിൽ
cancel
camera_alt

 വ​ർ​ക്ക​ല എ​സ്.​എ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ വ​ൻ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. കു​ട്ടി​ക​ള​ട​ക്കം അ​റു​പ​തോ​ളം പേ​രെ വി​വ​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ർ​ക്ക​ല ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ ​സ്പൈ​സി ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും രാ​ത്രി​യി​ലു​മാ​യി ഹോ​ട്ട​ലി​ൽ നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ലും പാ​ർ​സ​ൽ വാ​ങ്ങി ക​ഴി​ച്ച​വ​രി​ലു​മാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഇ​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

അ​ൽ​ഫ​ഹം, കു​ഴി​മ​ന്തി, ഷ​വ​ർ​മ, ചി​ക്ക​ൻ ന്യൂ​ഡി​ൽ​സ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തു​ട​രെ​ത്തു​ട​രെ ആ​ളു​ക​ൾ ചി​കി​ത്സ​തേ​ടി​യ​തോ​ടെ​യാ​ണ് വാ​ർ​ത്ത പ​ര​ന്ന​ത്. തു​ട​ർ​ന്ന് ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ഹോ​ട്ട​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വേ​വി​ച്ച​തും വേ​വി​ക്കാ​ത്ത​തു​മാ​യ പ​ഴ​കി​യ ഇ​റ​ച്ചി​യും അ​ര​ച്ചു​ത​യാ​റാ​ക്കി​യ പ​ഴ​കി​യ മ​സാ​ല​യും പ​ഴ​കി​യ എ​ണ്ണ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഹോ​ട്ട​ലി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. വൃ​ത്തി​ഹീ​ന​മാ​യാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന്​ ക​ണ്ടെ​ത്തി.

നി​രോ​ധി​ത ക​ള​ർ ഫ്ലേ​വ​റു​ക​ളും ഇ​വി​ടെ​നി​ന്ന്​ പി​ടി​കൂ​ടി. പ​ഴ​കി​യ ചി​ക്ക​നി​ലോ മ​യോ​ണൈ​സി​ലോ നി​ന്നാ​കാം വി​ഷ​ബാ​ധ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സാ​മ്പി​ളു​ക​ൾ വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. വ​ർ​ക്ക​ല എ​സ്.​എ​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ 36 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഇ​വ​ർ​ക്കാ​യി അ​ടി​യ​ന്ത​ര​മാ​യി ര​ണ്ട് വാ​ർ​ഡു​ക​ൾ ഒ​ഴി​പ്പി​ച്ചെ​ടു​ത്ത് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

പാ​രി​പ്പ​ള്ളി ഇ.​എ​സ്.​ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ വീ​ത​വും ന്യൂ ​മം​ഗ​ള ആ​ശു​പ​ത്രി​യി​ൽ ആ​റു​പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​ത്തോ​ളം പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല അ​പ​ക​ട​ക​ര​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​രം. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഹോ​ട്ട​ലി​ൽ നി​ന്ന്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം പൂ​ട്ടി സീ​ൽ ​െവ​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ക്ക​ല മേ​ഖ​ല​യി​ലാ​കെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റാ​റ​ന്റു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. അ​ഡ്വ.​വി.​ജോ​യി എം.​എ​ൽ.​എ എ​സ്.​എ​ൻ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HospitalFood PoisonVarkala
News Summary - Food poisoning in Varkala; About sixty people, including children, are in the hospital
Next Story