ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് ഇനി വർക്കലയിൽ നിർത്തും
text_fieldsവർക്കല: ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് (16128) ഇനിമുതൽ വർക്കലയിൽ നിർത്തും. ജൂൺ 28 മുതൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ ബോർഡ് അധികൃതർ അറിയിച്ചു. ചെന്നൈയിൽനിന്ന് ഗുരുവായൂരിലേക്കുള്ള യാത്രയിൽ വർക്കല സ്റ്റേഷനിൽ സ്റ്റോപ്പ് നിലവിലുണ്ടെങ്കിലും തിരികെയുള്ള യാത്രയിൽ ഉണ്ടായിരുന്നില്ല. രാവിലെ 4.05നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തന്നത്.
സ്റ്റോപ്പ് പുനഃസ്ഥാപിച്ചതിൽ റെയിൽവേ മന്ത്രി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, അടൂർ പ്രകാശ് എം.പി എന്നിവർക്കും റെയിൽവേ ബോർഡിനും വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി. പ്രസന്നകുമാർ നന്ദി രേഖപ്പെടുത്തി. മംഗലാപുരം എക്സ്പ്രസിന്റെയും തിരിച്ചുവരുമ്പോഴുള്ള സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.