വർക്കല എം.ജി കോളനിയിൽ 20 പട്ടികജാതി കുടുംബങ്ങൾക്ക് വീട്
text_fieldsവർക്കല: നഗരസഭയിലെ പത്താം വാർഡിലെ മഹാത്മ ഗാന്ധി കോളനിയിൽ 20 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള ആദ്യഗഡു വിതരണം വി. ജോയി എം.എൽ.എ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ് അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ അനീജോ, ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതികാ സത്യൻ, നഗരസഭാ സെക്രട്ടറി സജി, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, പട്ടികജാതി വികസന ഓഫിസർ ഹണി, കൗൺസിലർമാരായ ശുഭ ഭദ്രൻ, ജയന്തി, നഗരസഭ പ്ലാനിങ് ഓഫിസർ ലിജു, നിതിൻ നായർ, പ്രസന്നൻ, മുൻ കൗൺസിലർമാരായ ബലറാം, സരസ്വതി ശശിധരൻ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടാംഘട്ടത്തിൽ 30 വീടുകൾകൂടി ഉൾപ്പെടുത്തി പൂർത്തീകരണം നടക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.